---
title: "നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി"
english_title: "Order issued granting 10 percent relief on famine relief arrears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343100/order-issued-granting-10-percent-relief-on-famine-relief-arrears-new"
published_at: "2026-02-20T13:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6998180e1d0c9_monry.jpg"
keywords: []
---

# നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി

> **Lead Summary:** **തിരുവനന്തപുരം: **ശമ്പളം കിട്ടാൻ വൈകുമെന്ന പേടിയിൽ ഇരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

## Article Content

**തിരുവനന്തപുരം: **ശമ്പളം കിട്ടാൻ വൈകുമെന്ന പേടിയിൽ ഇരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷവാർത്ത. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡിഎ) കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി.

10 ശതമാനം കുടിശ്ശികയാണ് അനുവദിച്ചത്. ഇത് മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം കിട്ടും. കുടിശ്ശിക ഈ സാമ്പത്തിക വര്‍ഷം തീര്‍ക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് മുന്‍കാല പ്രാബല്യമില്ല.

പുതിയ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ ഡിഎ നിരക്ക് നിലവിലുള്ള 25 ശതമാനത്തിൽ നിന്നും 35 ശതമാനമായി വർദ്ധിക്കും. കഴിഞ്ഞ ആഴ്ച അനുവദിച്ച മൂന്ന് ശതമാനത്തിന് പിന്നാലെയാണ് ഇപ്പോൾ 10 ശതമാനം കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ ബജറ്റിൽ വാഗ്ദാനം ചെയ്ത 13 ശതമാനം ഡിഎയും സർക്കാർ അനുവദിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343100/order-issued-granting-10-percent-relief-on-famine-relief-arrears-new)