---
title: "മീനങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു"
english_title: "Bus and bike collide in Meenangadi: Polytechnic student dies while undergoing treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343087/bus-and-bike-collide-in-meenangadi-polytechnic-student-dies-while-undergoing-treatment"
published_at: "2026-02-20T12:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69980d7dc8a01_Polytechnic_student_dies_while_undergoing_treatment.jpg"
keywords: []
---

# മീനങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: ചികിത്സയിലായിരുന്ന പോളിടെക്‌നിക് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** വയനാട്: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി അന്തരിച്ചു. മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി അഭിഷേക് ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി - ജയന്തി ദമ്പതികളുടെ മകനാണ്.

## Article Content

വയനാട്: ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാർത്ഥി അന്തരിച്ചു. മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥി അഭിഷേക് ആണ് മരിച്ചത്. മീനങ്ങാടി തച്ചമ്പത്ത് വീരമണി - ജയന്തി ദമ്പതികളുടെ മകനാണ്.

ഫെബ്രുവരി 14-ന് മീനങ്ങാടി അമ്പലപ്പടിയിൽ വെച്ചായിരുന്നു അപകടം നടന്നത്. അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. അക്ഷയ് ആണ് ഏക സഹോദരൻ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് തച്ചമ്പത്ത് കുടുംബ ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343087/bus-and-bike-collide-in-meenangadi-polytechnic-student-dies-while-undergoing-treatment)