---
title: " കുറച്ചുകൂടെ ബോധമാകാം ....! പെട്രോൾ പമ്പിൽ സിഗരറ്റ് കത്തിക്കാൻ ശ്രമം: റായ്പൂരിൽ തീപിടുത്തമുണ്ടാക്കിയ രണ്ട് യുവാക്കൾ അറസ്റ്റിൽ"
english_title: "Attempt to light a cigarette at a petrol pump: Two youths arrested for starting a fire in Raipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343073/attempt-to-light-a-cigarette-at-a-petrol-pump-two-youths-arrested-for-starting-a-fire-in-raipur-new"
published_at: "2026-02-20T12:16:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699803dd5f9bf_fire.jpg"
keywords: []
---

#  കുറച്ചുകൂടെ ബോധമാകാം ....! പെട്രോൾ പമ്പിൽ സിഗരറ്റ് കത്തിക്കാൻ ശ്രമം: റായ്പൂരിൽ തീപിടുത്തമുണ്ടാക്കിയ രണ്ട് യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** ** **ചത്തീസ്ഗഡിലെ റായ്പൂരിൽ പെട്രോൾ പമ്പിൽ വച്ച് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ പമ്പിൽ വച്ച് സിഗരറ്റ് യുവാക്കളുടെ ശ്രമത്തെ പമ്പ് ജീവനക്കാർ തടയാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഊർള മേഖലയിലുള്ള ഒരു പെട്രോൾ പമ്പിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടാകുന്നത്.

## Article Content

** **ചത്തീസ്ഗഡിലെ റായ്പൂരിൽ പെട്രോൾ പമ്പിൽ വച്ച് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പെട്രോൾ പമ്പിൽ വച്ച് സിഗരറ്റ് യുവാക്കളുടെ ശ്രമത്തെ പമ്പ് ജീവനക്കാർ തടയാൻ ശ്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഊർള മേഖലയിലുള്ള ഒരു പെട്രോൾ പമ്പിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടാകുന്നത്.

പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാനെത്തിയ ധർമ്മേന്ദ്ര ക്ഷത്രി, ഇമ്രാൻ എന്നിവരാണ് പമ്പിൽ വെച്ച് സിഗരറ്റ് കത്തിക്കാൻ ശ്രമിച്ചത്. ബൈക്കിന്റെ ടാങ്ക് തുറന്ന സമയത്ത് ധർമ്മേന്ദ്ര സിഗരറ്റ് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് കണ്ട ജീവനക്കാർ പമ്പിൽ വച്ച് പുകവലിക്കരുതെന്ന് ആവശ്യപ്പെട്ടതോടെ ഇയാൾ ദേഷ്യത്തോടെ ലൈറ്റർ ഉപയോഗിച്ച് ഇന്ധന നോസിലിന് തീ കൊളുത്തിയത്.

നിമിഷങ്ങൾക്കുള്ളിൽ ഇന്ധന പൈപ്പിലും ബൈക്കിന്റെ ടാങ്കിലും പമ്പ് മെഷീനിലും തീ പടർന്നു പിടിക്കുകയായിരുന്നു. പെട്രോൾ പമ്പിൽ ജീവനക്കാരുടെ സമയോചിത ഇടപെടലിൽ വലിയ അപകടം ഒഴിവായി. തീ പടരുന്നതിനിടെ ഇന്ധനം തെറിച്ച് പ്രതികൾക്കും നേരിയ പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343073/attempt-to-light-a-cigarette-at-a-petrol-pump-two-youths-arrested-for-starting-a-fire-in-raipur-new)