---
title: "കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; മണ്ണ് മാറ്റുന്നതിനിടെ യന്ത്രക്കൈ സ്ഫോടക വസ്തുവിൽ തട്ടി, ഡ്രൈവർക്ക് പരിക്ക്"
english_title: "jcb driver injured in explosive device explosion in kannur Panur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343071/jcb-driver-injured-in-explosive-device-explosion-in-kannur-panur"
published_at: "2026-02-20T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699801c45f6c0_explosion.jpg"
keywords: []
---

# കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; മണ്ണ് മാറ്റുന്നതിനിടെ യന്ത്രക്കൈ സ്ഫോടക വസ്തുവിൽ തട്ടി, ഡ്രൈവർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) ** പാനൂരിൽ സ്ഫോടക വസ്തു പൊട്ടി ലോറി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) ** പാനൂരിൽ സ്ഫോടക വസ്തു പൊട്ടി ലോറി ഡ്രൈവർക്ക് പരിക്ക്. കൊളവല്ലൂർ മേപ്പാട്ട് വീട്ടുപറമ്പിൽ യന്ത്രം ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെ ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക വിവരം.

അബ്ദുൽ സലാമിന്റെ ഉടമസ്ഥതയിലുള്ള വീട്ടുപറമ്പിലെ അവശിഷ്ടങ്ങൾ നീക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഡ്രൈവർ ഷെമിത്ത് ലാലിനാണ് പരിക്കേറ്റത്. ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലാണ് സ്ഫോടനം നടന്നത്. കൊളവല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343071/jcb-driver-injured-in-explosive-device-explosion-in-kannur-panur)