---
title: "അഴിക്കുള്ളിൽ നിന്ന് മോചനം! ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം"
english_title: "Sabarimala gold theft case: A. Padmakumar granted bail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343068/sabarimala-gold-theft-case-a-padmakumar-granted-bail"
published_at: "2026-02-20T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997fdf8569a1_pathmakumar.jpg"
keywords: []
---

# അഴിക്കുള്ളിൽ നിന്ന് മോചനം! ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന് ജാമ്യം

> **Lead Summary:** **കൊല്ലം: **ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.

## Article Content

**കൊല്ലം: **ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യം. കട്ടിളപ്പാളി കേസിലാണ് ജാമ്യം ലഭിച്ചത്. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദ്വാരപാലക ശില്പ കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാവില്ല.

കട്ടിളപ്പാളി കേസിൽ റിമാൻഡ് 90 ദിവസം പൂർത്തിയായത് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ ജാമ്യഹരജി സമർപ്പിച്ചത്. അപേക്ഷയിൽ കൊല്ലം കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. ഉപാധികളോടെയുള്ള സ്വാഭാവിക ജാമ്യം പത്മകുമാറിനും ലഭിക്കാനാണ് സാധ്യത ചൂണ്ടികാട്ടിയിരു്ന്നു.

2025 നവംബർ 20 -ാം തിയതിയാണ് സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിൽ ആയിരുന്നു പത്മകുമാറിന്റെ ആദ്യ അറസ്റ്റ്. പിന്നാലെ റിമാൻഡിൽ കഴിയവേ ദ്വാരപാലക ശില്പ കേസിലും എസ്ഐടി പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും എൻ. വാസുവും അടക്കമുള്ളവർ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയിരുന്നു. 41 -ാം ദിനം തന്ത്രിക്കും കോടതി ജാമ്യം നൽകി. പത്മകുമാറിനെതിരെ ദേവസ്വം ബോർഡ് മുൻ അംഗങ്ങൾ അടക്കം മൊഴി നൽകിയിരുന്നു. കേസിലെ മറ്റൊരു പ്രതി ദേവസ്വം ബോർഡ് മുൻ അംഗമായിരുന്ന കെ.പി ശങ്കർദാസ് ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടി സമർപ്പിച്ച ജാമ്യഹരജി 23 നാണ് വിജിലൻസ് കോടതി പരിഗണിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343068/sabarimala-gold-theft-case-a-padmakumar-granted-bail)