---
title: "ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ"
english_title: "Man arrested for brutally attacking biker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343026/man-arrested-for-brutally-attacking-biker"
published_at: "2026-02-20T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997e042d540c_tru2.jpg"
keywords: []
---

# ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം:[ [truevisionnews.com] ] **ചെമ്പൂർ സ്വദേശിയെ ബൈക്ക് തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കോലിയക്കോട് സ്വദേശി അജിത്ത്, വെള്ളാണിക്കൽ സ്വദേശി വിനോദ് എന്നിവരാണ് പിടിയിലായത്.

## Article Content

**തിരുവനന്തപുരം:[ [truevisionnews.com] ] **ചെമ്പൂർ സ്വദേശിയെ ബൈക്ക് തടഞ്ഞുനിർത്തി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. കോലിയക്കോട് സ്വദേശി അജിത്ത്, വെള്ളാണിക്കൽ സ്വദേശി വിനോദ് എന്നിവരാണ് പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് പരുത്തൂർ പാലത്തിന് സമീപം വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന കുറുമാൻകാട് സ്വദേശി രാജുവിനെ പ്രതികൾ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ നട്ടെല്ലിനും മൂക്കിനും ഗുരുതരമായി പരിക്കേറ്റ രാജു നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അക്രമത്തിന് പിന്നിൽ മുൻവൈരാഗ്യമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343026/man-arrested-for-brutally-attacking-biker)