---
title: "റോഡിലൂടെ നടന്നുപോകുന്നതിനിടെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയുടെ കാലിന് പരിക്കേറ്റു"
english_title: "Housewife injured in wild boar attack while walking on road"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343020/housewife-injured-in-wild-boar-attack-while-walking-on-road"
published_at: "2026-02-20T09:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997d8fc1c527_Housewife_injured_in_wild_boar_attack_while_walking_on_road.jpg"
keywords: []
---

# റോഡിലൂടെ നടന്നുപോകുന്നതിനിടെ കാട്ടുപന്നി ആക്രമണം; വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തോട്ടുമുക്കത്തിനടുത്ത് കോനൂർകണ്ടിയിൽ വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നി ആക്രമണം. കോനൂർകണ്ടി ഇരുമ്പുകുഴിയിൽ ഷീബ മോഹനനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം.

വീടിന് സമീപത്തെ റോഡിലൂടെ നടന്നുപോകുന്നതിനിടെ അപ്രതീക്ഷിതമായി കാട്ടുപന്നി പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ തെറിച്ചുവീണ ഷീബ ബോധരഹിതയായി. പിന്നീട് ബോധം വീണ്ടെടുത്തപ്പോഴാണ് കാലിൽ ആഴത്തിലുള്ള മുറിവ് ശ്രദ്ധയിൽപ്പെട്ടത്.

ഉടൻതന്നെ ഇവരെ അരീക്കോട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിലെ മുറിവിൽ അഞ്ചോളം തുന്നലുകളുണ്ട്. പ്രദേശത്ത് കാട്ടുപന്നി ശല്യം ഉൾപ്പെടെയുള്ള വന്യമൃഗശല്യം അതീവ രൂക്ഷമാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343020/housewife-injured-in-wild-boar-attack-while-walking-on-road)