---
title: "സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി, ബസിനടിയിലേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം"
english_title: "Homeowner dies tragically after being hit by private bus and scooter"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343019/homeowner-dies-tragically-after-being-hit-by-private-bus-and-scooter"
published_at: "2026-02-20T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997d4d2ecdd0_accident.jpg"
keywords: []
---

# സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ ബസ് സ്കൂട്ടറിൽ തട്ടി, ബസിനടിയിലേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സ്വകാര്യ ബസ് സ്കൂട്ടറിൽ തട്ടി ഗൃഹനാഥന് ദാരുണാന്ത്യം. കുമ്മിൾ താന്നിവിള വീട്ടിൽ മസൂദ് ആണ് മരിച്ചത്. കുമ്മിൾ ജംഗ്ഷനിൽ സ്റ്റേഷനറി കട നടത്തുകയായിരുന്നു മസൂദ്. ഇന്നലെ രാവിലെ 11 മണിയോടെ ആറ്റൂരായിരുന്നു അപകടം നടന്നത്.

കടയ്ക്കൽ ഭാഗത്ത് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വന്ന സ്വകാര്യ ബസ് അതേ ദിശയിൽ തന്നെ വന്ന സ്കൂട്ടറിനെ ഓവർ ടേക്ക് ചെയ്യുന്നതിനിടയിൽ സ്കൂട്ടറിൽ തട്ടി. സ്കൂട്ടർ യാത്രികനായ മസൂദ് റോഡിലേക്ക് തെറിച്ച് വീഴുകയും ബസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. തൽക്ഷണം തന്നെ മസൂദ് മരണപ്പെട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഭാര്യ: അനീസ ബീവി .മക്കൾ: അനസ്, അഫ്സൽ.

മറ്റൊരു സംഭവത്തിൽ ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരിയായ വയോധിക മരിച്ചു. കഞ്ഞിക്കുഴി തള്ളക്കാനം സ്വദേശി തൈക്കാട്ട് അച്ചാമ്മ(75) ആണ് മരിച്ചത്. ആലപ്പുഴ- മധുര സംസ്ഥാന പാതയില്‍ കഞ്ഞിക്കുഴി പഞ്ചായത്ത് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. രാജകുമാരി സ്വദേശി സഞ്ചരിച്ച ബൈക്ക് ഇടിച്ചാണ് വയോധിക മരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343019/homeowner-dies-tragically-after-being-hit-by-private-bus-and-scooter)