---
title: "സഹോദരന്റെ ദുരഭിമാന ആക്രമണത്തിൽ ഗർഭിണിക്ക് ഗുരുതര പരിക്ക്; വി​വാ​ഹ വീ​ട്ടി​ൽ വെ​ച്ച് കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം"
english_title: "Pregnant woman seriously injured in brother honor attack "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343012/pregnant-woman-seriously-injured-in-brother-honor-attack"
published_at: "2026-02-20T08:02:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997c7e64574b_attack.jpg"
keywords: []
---

# സഹോദരന്റെ ദുരഭിമാന ആക്രമണത്തിൽ ഗർഭിണിക്ക് ഗുരുതര പരിക്ക്; വി​വാ​ഹ വീ​ട്ടി​ൽ വെ​ച്ച് കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം

> **Lead Summary:** **ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **കൊ​പ്പ​ൽ താ​ലൂ​ക്കി​ലെ ഹ​ന്ദ്രാ​ൽ ഗ്രാ​മ​ത്തി​ൽ നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ വി​വാ​ഹ വീ​ട്ടി​ൽ വെ​ച്ച് കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം. ചി​റ്റാ​പൂ​ർ സ്വ​ദേ​ശി മീ​നാ​ക്ഷി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

## Article Content

**ബം​ഗ​ളൂ​രു: ( **[www.truevisionnews.com]** ) **കൊ​പ്പ​ൽ താ​ലൂ​ക്കി​ലെ ഹ​ന്ദ്രാ​ൽ ഗ്രാ​മ​ത്തി​ൽ നാ​ലു മാ​സം ഗ​ർ​ഭി​ണി​യാ​യ സ​ഹോ​ദ​രി​യെ വി​വാ​ഹ വീ​ട്ടി​ൽ വെ​ച്ച് കോ​ടാ​ലി​കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം. ചി​റ്റാ​പൂ​ർ സ്വ​ദേ​ശി മീ​നാ​ക്ഷി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​വ​രു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ജു​നാ​ഥാ​ണ് ആ​ക്ര​മി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ അ​റി​യി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. കു​റു​ബ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട മീ​നാ​ക്ഷി ഒ​രു വ​ർ​ഷം മു​മ്പ് നാ​യ​ക സ​മു​ദാ​യ​ത്തി​ൽ നി​ന്നു​ള്ള യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. വി​വാ​ഹ​ശേ​ഷം ദ​മ്പ​തി​ക​ൾ മ​റ്റൊ​രു ഗ്രാ​മ​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

ബ​ന്ധു​വി​ന്റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​വ​ർ അ​ടു​ത്തി​ടെ ഹ​ന്ദ്രാ​ൽ ഗ്രാ​മ​ത്തി​ൽ എ​ത്തി​യി​രു​ന്നു. ഗ്രാ​മ​ത്തി​ൽ മീ​നാ​ക്ഷി​യു​ടെ സാ​ന്നി​ധ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ്ര​തി ആ​ക്ര​മി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ വേ​ദി​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്തു​ട​ർ​ന്ന് കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചു.

ആ​ൾ​ക്കൂ​ട്ട​ത്തി​നു മു​ന്നി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ മീ​നാ​ക്ഷി​യു​ടെ ത​ല​ക്കും പു​റം​ഭാ​ഗ​ത്തും ഇ​ട​തു​കൈ​യി​ലും പ​രി​ക്കേ​റ്റു. ഉ​ട​ൻ കൊ​പ്പ​ൽ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കൊ​പ്പ​ൽ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് ഡോ.​റാം എ​ൽ. അ​ര​സി​ദ്ദി ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343012/pregnant-woman-seriously-injured-in-brother-honor-attack)