---
title: "കേരള സർവകലാശാലയിൽ നിർണ്ണായക സിൻഡിക്കേറ്റ് യോഗം  ഇന്ന്; കലോത്സവ ഫണ്ട് അനുവദിക്കുന്നതിൽ തീരുമാനമായേക്കും"
english_title: "Crucial syndicate meeting at Kerala University today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343010/crucial-syndicate-meeting-at-kerala-university-today"
published_at: "2026-02-20T07:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997c33ac7f8f_6.jpg"
keywords: []
---

# കേരള സർവകലാശാലയിൽ നിർണ്ണായക സിൻഡിക്കേറ്റ് യോഗം  ഇന്ന്; കലോത്സവ ഫണ്ട് അനുവദിക്കുന്നതിൽ തീരുമാനമായേക്കും

> **Lead Summary:** **തിരുവനന്തപുരം: **കേരള സർവകലാശാലയുടെ നിർണ്ണായകമായ സിൻഡിക്കേറ്റ് യോഗം ഇന്ന് രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കും. സർവകലാശാലാ യുവജനോത്സവത്തിന് ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും തമ്മിൽ നിലനിൽക്കുന്ന തർക്കം യോഗത്തിൽ പ്രധാന ചർച്ചയാകും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ചേരുന്നത്.

## Article Content

**തിരുവനന്തപുരം: **കേരള സർവകലാശാലയുടെ നിർണ്ണായകമായ സിൻഡിക്കേറ്റ് യോഗം ഇന്ന് രാവിലെ 10 മണിക്ക് സർവകലാശാല ആസ്ഥാനത്ത് വെച്ച് നടക്കും. സർവകലാശാലാ യുവജനോത്സവത്തിന് ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളും തമ്മിൽ നിലനിൽക്കുന്ന തർക്കം യോഗത്തിൽ പ്രധാന ചർച്ചയാകും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ച സാഹചര്യത്തിലാണ് ഇന്നത്തെ യോഗം ചേരുന്നത്.

കൂടാതെ, സർവകലാശാലാ രജിസ്ട്രാർ നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഇടത് അംഗങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ സാധ്യതയുണ്ട്. സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്ത സാം കെ. സോളമനെ അയോഗ്യതകൾ ചൂണ്ടിക്കാട്ടി വി.സി ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഭരണപക്ഷ സിൻഡിക്കേറ്റ് അംഗങ്ങളും വി.സിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ രൂക്ഷമായ സാഹചര്യത്തിൽ ഇന്നത്തെ യോഗം ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343010/crucial-syndicate-meeting-at-kerala-university-today)