---
title: "ആണവക്കരാറിൽ അന്തിമ തീരുമാനമെടുക്കാൻ ഇറാന് സമയപരിധി നിശ്ചയിച്ച് അമേരിക്ക"
english_title: "US sets deadline for Iran to make final decision on nuclear deal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343006/us-sets-deadline-for-iran-to-make-final-decision-on-nuclear-deal"
published_at: "2026-02-20T06:51:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6997b75fd6e9e_3.jpg"
keywords: []
---

# ആണവക്കരാറിൽ അന്തിമ തീരുമാനമെടുക്കാൻ ഇറാന് സമയപരിധി നിശ്ചയിച്ച് അമേരിക്ക

> **Lead Summary:** **ആ**ണവകരാറിൽ അന്തിമ തീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ചു. വാഷിങ്ടണിൽ നടന്ന ബോർഡ് ഓഫ് പീസ് യോഗത്തിലാണ്, നിശ്ചിത സമയത്തിനുള്ളിൽ ധാരണയിലെത്താൻ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.

## Article Content

**ആ**ണവകരാറിൽ അന്തിമ തീരുമാനമെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ചു. വാഷിങ്ടണിൽ നടന്ന ബോർഡ് ഓഫ് പീസ് യോഗത്തിലാണ്, നിശ്ചിത സമയത്തിനുള്ളിൽ ധാരണയിലെത്താൻ പരാജയപ്പെട്ടാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ട്രംപ് നൽകിയത്.

പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, തങ്ങൾ യുദ്ധത്തിന് തുടക്കമിടില്ലെന്നും എന്നാൽ ആക്രമിക്കപ്പെട്ടാൽ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ച് ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ യുഎൻ സെക്രട്ടറി ജനറലിനെ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇറാനും റഷ്യയും സംയുക്ത സൈനികാഭ്യാസം നടത്തിയത് ആഗോളതലത്തിൽ എണ്ണവില ഉയരാൻ കാരണമായി. പശ്ചിമേഷ്യൻ തീരത്ത് സൈനിക സന്നാഹം വർദ്ധിപ്പിച്ച അമേരിക്ക, ആക്രമണത്തിനായി ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ താവളം ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇറാനെതിരായ നീക്കങ്ങൾ ആണവ ദുരന്തങ്ങൾക്കും ആഗോള പ്രത്യാഘാതങ്ങൾക്കും വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28-ന് നടക്കാനിരിക്കുന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെയും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുടെയും കൂടിക്കാഴ്ച പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343006/us-sets-deadline-for-iran-to-make-final-decision-on-nuclear-deal)