---
title: "വിദേശത്ത് നിന്നെത്തിയത് രണ്ട് മാസം മുൻപ്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died after a Taurus and a bike collided in Kalady."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343001/a-young-man-died-after-a-taurus-and-a-bike-collided-in-kalady"
published_at: "2026-02-19T23:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69974a3235300_accident.jpg"
keywords: []
---

# വിദേശത്ത് നിന്നെത്തിയത് രണ്ട് മാസം മുൻപ്; കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കൊച്ചി: **കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് ആണ് മരിച്ചത്.

## Article Content

**കൊച്ചി: **കാലടിയിൽ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാണിക്കമംഗലം തോട്ടകം കോനൂരാൻ വിത്സന്‍റെ മകൻ അക്ഷയ് ആണ് മരിച്ചത്.

അമിത വേഗത്തിൽ എത്തിയ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശത്തായിരുന്ന അക്ഷയ് രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ജനുവരി 5ന് ആയിരുന്നു അക്ഷയുടെ വിവാഹം. കൂടാലപ്പാട് തോട്ടങ്കര കുടുംബംഗം ഐശ്വര്യയാണ് ഭാര്യ. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343001/a-young-man-died-after-a-taurus-and-a-bike-collided-in-kalady)