---
title: "'കടബാധ്യതയ്ക്കിടയിലും സൗജന്യങ്ങൾ'; സംസ്ഥാനങ്ങളുടെ സാമ്പത്തിക നയങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി"
english_title: "Supreme Court expresses dissatisfaction with states' economic policies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/343000/supreme-court-expresses-dissatisfaction-with-states-economic-policies"
published_at: "2026-02-19T22:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699748671699a_25.jpg"
keywords: []
---

# 'കടബാധ്യതയ്ക്കിടയിലും സൗജന്യങ്ങൾ'; സംസ്ഥാനങ്ങളുടെ സാമ്പത്തിക നയങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി

> **Lead Summary:** സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസ്സമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

## Article Content

സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യ പദ്ധതികൾ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് തടസ്സമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജനങ്ങൾക്ക് സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിന് പകരം തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് സംസ്ഥാനങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

പല സംസ്ഥാനങ്ങളും കടുത്ത കടബാധ്യത നേരിടുമ്പോഴും വികസന പ്രവർത്തനങ്ങൾക്ക് പകരം ശമ്പളത്തിനും സൗജന്യങ്ങൾക്കുമായി വലിയ തുക ചെലവഴിക്കുന്നതിനെ കോടതി രൂക്ഷമായി വിമർശിച്ചു.

തമിഴ്‌നാട് വൈദ്യുതി വിതരണ വകുപ്പിന്റെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശങ്ങൾ. പണം നൽകാൻ ശേഷിയുള്ളവർക്ക് പോലും സൗജന്യ വൈദ്യുതി നൽകുന്നത് പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു.

ഇത്തരം സൗജന്യങ്ങൾ നൽകിയാൽ ജനങ്ങൾ ജോലിക്ക് പോകാൻ മടിക്കുമെന്നും ഇത് രാജ്യത്തെ തൊഴിൽ സംസ്കാരത്തെ തകർക്കുമെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. അർഹരായവർക്ക് മാത്രം സഹായം നൽകുന്ന രീതിയിലേക്ക് പദ്ധതികൾ മാറണമെന്നും കോടതി ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/343000/supreme-court-expresses-dissatisfaction-with-states-economic-policies)