---
title: "കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്"
english_title: "All deserving candidates will be promoted in KSRTC - K.B. Ganesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342998/all-deserving-candidates-will-be-promoted-in-ksrtc-kb-ganesh"
published_at: "2026-02-19T22:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699744cddf378_22.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സിയിൽ അർഹരായവർക്കെല്ലാം സ്ഥാനക്കയറ്റം നൽകും - കെ.ബി. ഗണേഷ്

> **Lead Summary:** കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മലപ്പുറം ബസ് ടെർമിനലിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച നിർദ്ദേശം സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ടെന്നും ഉടൻ തന്നെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

## Article Content

കെ.എസ്.ആർ.ടി.സിയിൽ അർഹരായ എല്ലാ ജീവനക്കാർക്കും ഉടൻ സ്ഥാനക്കയറ്റം നൽകുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. മലപ്പുറം ബസ് ടെർമിനലിന്റെ രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം നിർവ്വഹിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച നിർദ്ദേശം സി.എം.ഡി ഡോ. പ്രമോജ് ശങ്കറിന് കൈമാറിയിട്ടുണ്ടെന്നും ഉടൻ തന്നെ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാനും ഡി.എ കുടിശ്ശിക തീർക്കാനും ആഗ്രഹമുണ്ടെങ്കിലും സ്ഥാപനത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിന് വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.ആർ.ടി.സിയുടെ പുരോഗതിക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എന്നാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടേണ്ടത് അനിവാര്യമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342998/all-deserving-candidates-will-be-promoted-in-ksrtc-kb-ganesh)