---
title: "ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി"
english_title: "Chief Minister gives details of cases related to women's entry into Sabarimala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342996/chief-minister-gives-details-of-cases-related-to-womens-entry-into-sabarimala"
published_at: "2026-02-19T22:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69973ebc95a57_20.jpg"
keywords: []
---

# ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകളുടെ കണക്ക് നൽകി മുഖ്യമന്ത്രി

> **Lead Summary:** **ശ**ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

## Article Content

**ശ**ബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

എ.പി. അനിൽകുമാർ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകാത്തതിനെത്തുടർന്ന് സ്പീക്കർക്ക് പരാതി നൽകിയ സാഹചര്യത്തിലാണ് കണക്കുകൾ പുറത്തുവിട്ടത്.

ആകെ 2,634 കേസുകളിലായി 29,119 പേർക്കെതിരെയാണ് നടപടിയെടുത്തത്. ഇതിൽ 1,047 കേസുകൾ പിൻവലിക്കാനായി കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 692 കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

2021-ൽ ശബരിമല, പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭ കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അഞ്ച് വർഷം പിന്നിട്ടിട്ടും 1,587 കേസുകൾ ഇനിയും പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നു.

അന്ന് സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇത് വൈകി വന്ന വിവേകമാണെന്ന് വിശേഷിപ്പിച്ചിരുന്നു. നടപടികൾ പൂർത്തിയാക്കുന്നതിലെ കാലതാമസം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342996/chief-minister-gives-details-of-cases-related-to-womens-entry-into-sabarimala)