---
title: "നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്"
english_title: "Baby dies during Nedumangad delivery surgery; Police files case against protesters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342990/baby-dies-during-nedumangad-delivery-surgery-police-files-case-against-protesters"
published_at: "2026-02-19T21:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699732b2d96e5_16.jpg"
keywords: []
---

# നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

> **Lead Summary:** നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. അതേസമയം, മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പാലോട് പന്നിയോട്ടുകടവിലുള്ള വീട്ടിൽ സംസ്കരിച്ചു.

## Article Content

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തു. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു കൂട്ടം ആളുകൾക്കെതിരെയാണ് നടപടി. അതേസമയം, മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുഞ്ഞിന്റെ മൃതദേഹം പാലോട് പന്നിയോട്ടുകടവിലുള്ള വീട്ടിൽ സംസ്കരിച്ചു.

സംഭവത്തിൽ ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്. എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാരുടെ സംഘം നെടുമങ്ങാട്ടെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി.

ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണമടക്കം ഉന്നയിച്ച മാതാപിതാക്കൾ തങ്ങളുടെ പരാതിയിൽ ഉറച്ചുനിൽക്കുകയാണ്. സമിതിയുടെ അന്വേഷണ റിപ്പോർട്ടും പോസ്റ്റ്മോർട്ടം ഫലവും പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342990/baby-dies-during-nedumangad-delivery-surgery-police-files-case-against-protesters)