---
title: "ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു"
english_title: "Sabarimala gold robbery case; SIT tells court that chargesheet will be filed by March 31"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342986/sabarimala-gold-robbery-case-sit-tells-court-that-chargesheet-will-be-filed-by-march-31"
published_at: "2026-02-19T20:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69972790c68e6_15.jpg"
keywords: []
---

# ശബരിമല സ്വർണ്ണകൊള്ള കേസ്; കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു

> **Lead Summary:** ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

## Article Content

ശബരിമല സ്വർണ്ണ മോഷണക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു.

കേസിന്റെ കുറ്റപത്രം മാർച്ച് 31-നകം സമർപ്പിക്കുമെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട 36 സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി ജാംഷെഡ്‌പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ഈ പരിശോധനകൾ സൗജന്യമായി നടത്തി ഫലം വേഗത്തിൽ ലഭ്യമാക്കാമെന്ന് ലബോറട്ടറി അധികൃതർ ഉറപ്പുനൽകിയതായും അന്വേഷണ സംഘം വ്യക്തമാക്കി.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് ഈ സാമ്പിളുകൾ പരിശോധനയ്ക്കായി കൈമാറിയത്. കൂടാതെ, പ്രതികളുടെ ഫോൺ കോൾ വിവരങ്ങൾ വിശദമായി പരിശോധിക്കണമെന്ന് കോടതി നിർദ്ദേശിക്കുകയും, ഇതിനാവശ്യമായ വിവരങ്ങൾ കൈമാറാൻ മൊബൈൽ സേവനദാതാക്കളോട് ഉത്തരവിടുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342986/sabarimala-gold-robbery-case-sit-tells-court-that-chargesheet-will-be-filed-by-march-31)