---
title: "അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of missing sixth grade student found in Ambalappuzha sea"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342984/body-of-missing-sixth-grade-student-found-in-ambalappuzha-sea"
published_at: "2026-02-19T20:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69972347e4e1f_14.jpg"
keywords: []
---

# അമ്പലപ്പുഴയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കളിക്കുന്നതിനിടയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കോമന പുതുവൽ അഭിഷേകിന്റെ മൃതദേഹമാണ് പായൽക്കുളങ്ങര തീരത്ത് കണ്ടെത്തിയത്. ബുധൻ വൈകിട്ടാണ് അഭിഷേകിനെ കോമന തീരത്തു നിന്നും കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ നേരത്തെ കടപ്പുറത്തു നിന്നു കണ്ടെത്തിയിരുന്നു.

## Article Content

കളിക്കുന്നതിനിടയിൽ കടലിൽ കാണാതായ ആറാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കോമന പുതുവൽ അഭിഷേകിന്റെ മൃതദേഹമാണ് പായൽക്കുളങ്ങര തീരത്ത് കണ്ടെത്തിയത്. ബുധൻ വൈകിട്ടാണ് അഭിഷേകിനെ കോമന തീരത്തു നിന്നും കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ നേരത്തെ കടപ്പുറത്തു നിന്നു കണ്ടെത്തിയിരുന്നു.

അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. കുട്ടി വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു.രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342984/body-of-missing-sixth-grade-student-found-in-ambalappuzha-sea)