---
title: "തടി കുറയ്ക്കണോ? ഇനി പട്ടിണി കിടക്കേണ്ട! ഈ പഴങ്ങൾ കഴിച്ചാൽ വയറും നിറയും വണ്ണവും കുറയും!"
english_title: "Fruits that can be eaten to lose weight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342965/fruits-that-can-be-eaten-to-lose-weight"
published_at: "2026-02-19T17:15:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996f8163d7ec_fruits.jpg"
keywords: []
---

# തടി കുറയ്ക്കണോ? ഇനി പട്ടിണി കിടക്കേണ്ട! ഈ പഴങ്ങൾ കഴിച്ചാൽ വയറും നിറയും വണ്ണവും കുറയും!

> **Lead Summary:** ** ** അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രകൃതിദത്തമായ പരിഹാരമാർഗ്ഗങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ധർ. ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

## Article Content

** ** അമിതവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രകൃതിദത്തമായ പരിഹാരമാർഗ്ഗങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ധർ. ഡയറ്റിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ ഏറെ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.

*തണ്ണിമത്തൻ: 90 ശതമാനവും ജലാംശമുള്ള ഇതിൽ കലോറി വളരെ കുറവാണ്. ഇത് വയർ പെട്ടെന്ന് നിറഞ്ഞതായി തോന്നിപ്പിക്കും.*

*ആപ്പിൾ: നാരുകൾ ധാരാളം അടങ്ങിയ ആപ്പിൾ വിശപ്പിനെ നിയന്ത്രിക്കാൻ മികച്ചതാണ്.*

*ഓറഞ്ച്: വിറ്റാമിൻ സി ധാരാളമുള്ള ഓറഞ്ച് മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.*

*പേരയ്ക്ക: കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള പേരയ്ക്ക മികച്ചൊരു ലഘുഭക്ഷണമാണ്.*

*പപ്പായ: ദഹനത്തെ സഹായിക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യുകയും ചെയ്യുന്നു.*

*കിവി: നാരുകളുടെ കലവറയായ കിവി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വണ്ണം കുറയ്ക്കുകയും ചെയ്യുന്നു.*

*പൈനാപ്പിൾ: ഇതിലടങ്ങിയിരിക്കുന്ന 'ബ്രോമെലൈൻ' എന്ന എൻസൈം ദഹനത്തിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും ഉത്തമമാണ്.*

*സ്ട്രോബെറി: ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ള സ്ട്രോബെറി ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ പൊരുതി തോൽപ്പിക്കും.
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342965/fruits-that-can-be-eaten-to-lose-weight)