---
title: "സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിൽ അപേക്ഷിക്കാം"
english_title: "You can apply to the Civil Service Academy."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342961/you-can-apply-to-the-civil-service-academy"
published_at: "2026-02-19T16:41:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996f04410465_nnnnnnn.jpg"
keywords: []
---

# സിവിൽ സർവീസ് പരീക്ഷാ പരിശീലനം: സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയിൽ അപേക്ഷിക്കാം

> **Lead Summary:** **തിരുവനന്തപുരം:[ ]**[[truevisionnews.com] ]കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 27-ന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം:[ ]**[[truevisionnews.com] ]കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിക്ക് കീഴിലെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 27-ന് ആരംഭിക്കുന്ന പ്രിലിംസ് കം മെയിൻസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലുവ, പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി എന്നിവിടങ്ങളിലെ അക്കാഡമി കേന്ദ്രങ്ങളിലാണ് പരിശീലനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 21 മുതൽ https://kscsa.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി അക്കാഡമിയുടെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342961/you-can-apply-to-the-civil-service-academy)