---
title: "എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍"
english_title: "Andrew Mountbatten Windsor arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342959/andrew-mountbatten-windsor-arrested"
published_at: "2026-02-19T16:35:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996eea9bc1cf_arrest.jpg"
keywords: []
---

# എപ്സ്റ്റീന്‍ ഫയല്‍സ് വിവാദത്തിനിടെ ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ അറസ്റ്റില്‍

> **Lead Summary:** **ന്യൂയോര്‍ക്ക്: (https://truevisionnews.com/**) ബ്രിട്ടീഷ് രാജകുടുംബാഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

## Article Content

**ന്യൂയോര്‍ക്ക്: (https://truevisionnews.com/**) ബ്രിട്ടീഷ് രാജകുടുംബാഗവും ചാള്‍സ് രാജാവിന്റെ സഹോദരനുമായ ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ അറസ്റ്റില്‍. ഔദ്യോഗിക പദവിയും ഓഫീസും ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്.

അറസ്റ്റിനു പിന്നിലെ യഥാര്‍ഥ കാരണമെന്തെന്ന് പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, വിവാദമായ എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെട്ടാണോ അറസ്റ്റ് എന്ന അഭ്യൂഹം ഉയരുന്നുണ്ട്.

66കാരനായ ആന്‍ഡ്രൂ മൗണ്ട്ബാറ്റന്റെ ജന്മദിനമാണ് ഇന്ന്. തെംസ് വാലി പൊലീസാണ് ഇന്ന് പ്രാദേശിക സമയം രാവിലെ ആന്‍ഡ്രൂവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബെര്‍ക്ഷെയറിലെയും നോര്‍ഫോക്കിലെയും ആന്‍ഡ്രൂ മൗണ്ട്ബാറ്റണുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുകയാണ്.

ലൈംഗികക്കുറ്റവാളിയും അമേരിക്കന്‍ വ്യവസായിയുമായ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ളയാളാണ് ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ എന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഈയിടെ പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ ആന്‍ഡ്രൂവിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ആന്‍ഡ്രൂവിനെതിരെ എപ്സ്റ്റീന്‍ കേസിലെ ഇരകളിലൊരാളായ സ്ത്രീ വെളിപ്പെടുത്തല്‍ നടത്തുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342959/andrew-mountbatten-windsor-arrested)