---
title: "നോമ്പുതുറ വിഭവങ്ങളിൽ ഇനി ഇവൻ താരം; നാവിൽ കപ്പലോടിക്കാൻ മസാല നെയ്പ്പത്തിരി"
english_title: "This one is now the star of Lent dishes; Masala Neepatiri is a delight to the tongue"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342950/this-one-is-now-the-star-of-lent-dishes-masala-neepatiri-is-a-delight-to-the-tongue"
published_at: "2026-02-19T16:12:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996eaae84e6a_This_one_is_now_the_star_of_Lent_dishes;_Masala_Neepatiri_is_a_delight_to_the_tongue.jpg"
keywords: []
---

# നോമ്പുതുറ വിഭവങ്ങളിൽ ഇനി ഇവൻ താരം; നാവിൽ കപ്പലോടിക്കാൻ മസാല നെയ്പ്പത്തിരി

> **Lead Summary:** നോമ്പുതുറ വിഭവങ്ങളിൽ എന്നും രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ഒന്നാണ് മലബാറിന്റെ നെയ്പ്പത്തിരി. എന്നാൽ സാധാരണ പത്തിരിയിൽ നിന്നും വ്യത്യസ്തമായി, ഉള്ളിൽ രുചിയൂറും ചിക്കൻ മസാല നിറച്ച് തയ്യാറാക്കുന്ന ഈ വിഭവം ഇഫ്താർ ടേബിളിലെ യഥാർത്ഥ താരമാണ്. ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മസാല നെയ്പ്പത്തിരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

നോമ്പുതുറ വിഭവങ്ങളിൽ എന്നും രാജകീയ പ്രൗഢിയോടെ നിൽക്കുന്ന ഒന്നാണ് മലബാറിന്റെ നെയ്പ്പത്തിരി. എന്നാൽ സാധാരണ പത്തിരിയിൽ നിന്നും വ്യത്യസ്തമായി, ഉള്ളിൽ രുചിയൂറും ചിക്കൻ മസാല നിറച്ച് തയ്യാറാക്കുന്ന ഈ വിഭവം ഇഫ്താർ ടേബിളിലെ യഥാർത്ഥ താരമാണ്. ചായയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മസാല നെയ്പ്പത്തിരി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ചേരുവകൾ**

എല്ലില്ലാത്ത ചിക്കൻ (ഉപ്പും മഞ്ഞളും ചേർത്ത് വേവിച്ചത്)

സവാള (അരിഞ്ഞത്)

പച്ചമുളക്, മല്ലിയില

ഗരം മസാല

മുളക് പൊടി

കുരുമുളക് പൊടി

ചിക്കൻ മസാല

ചില്ലി ഫ്ലേക്സ്

ടൊമാറ്റോ കെച്ചപ്പ്,

ചില്ലി സോസ്

**തയ്യാറാക്കുന്ന വിധം**

ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും പച്ചമുളകും നന്നായി വഴറ്റാം. ഇതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാല, ചിക്കൻ മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ ഇളക്കാം.

വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ചേർക്കാം. ശേഷം ടൊമാറ്റോ കെച്ചപ്പ്, ചില്ലി സോസ്, ചില്ലി ഫ്ലേക്സ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. മല്ലിയില തൂവി ഇത് അടുപ്പിൽ നിന്നും മാറ്റാം.

പത്തിരിപ്പൊടി ഉപയോഗിച്ച് നെയ്പ്പത്തിരിക്കുള്ള മാവ് കുഴച്ചെടുക്കാം. ചെറിയ ഉരുളകളാക്കി പരത്തിയ ശേഷം അതിനുള്ളിൽ തയ്യാറാക്കിയ ചിക്കൻ മസാല വെച്ച് മടക്കി വശങ്ങൾ ഒട്ടിക്കാം.

ചൂടായ എണ്ണയിൽ ഇട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342950/this-one-is-now-the-star-of-lent-dishes-masala-neepatiri-is-a-delight-to-the-tongue)