---
title: "കൈപിടിച്ചത് ട്വന്റി-20യിൽ...; നിയമസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി അഖില്‍ മാരാർ എത്തും"
english_title: "AkhilMarar joins NDA ally T20I"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342949/akhilmarar-joins-nda-ally-t20i"
published_at: "2026-02-19T16:05:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996e7e8d572f_20.jpg"
keywords: []
---

# കൈപിടിച്ചത് ട്വന്റി-20യിൽ...; നിയമസഭയിലേക്ക് എൻഡിഎ സ്ഥാനാർത്ഥിയായി അഖില്‍ മാരാർ എത്തും

> **Lead Summary:** **കൊച്ചി: **സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്.

## Article Content

**കൊച്ചി: **സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സഖ്യകക്ഷിയായ ട്വന്റി-20യില്‍. വാര്‍ത്താസമ്മേളനത്തിലൂടെയാണ് പാര്‍ട്ടിയില്‍ ചേര്‍ന്ന വിവരം അഖില്‍ മാരാര്‍ അറിയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ സാബു എം ജേക്കബ് അറിയിച്ചു.

താന്‍ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നാണ് അഖില്‍ മാരാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. 'ചിലപ്പോള്‍ ബിജെപി അനുകൂലമാകും. ചിലപ്പോള്‍ യുഡിഎഫ് അനുകൂലമാകും.

മറ്റു ചിലപ്പോള്‍ സിപിഎം അനുകൂല നിലപാട് ആകും. ഞാൻ കോണ്‍ഗ്രസിന് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് അവരാണ്. എന്നാല്‍ അതുണ്ടായില്ല.

ഭരണം മാറണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തിട്ടുണ്ട്. രാജ്യത്തിന് അനുകൂല നിലപാട് സ്വീകരിക്കുമ്പോഴാണ് എന്നെ പലരും സംഘിയാക്കിയത്.

ശരിയായ നിലപാട് സ്വീകരിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ക്രാന്തദര്‍ശിയായ നേതാക്കള്‍ മുന്നില്‍ വരണം. അത്തരം നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് ട്വന്റി20. കിഴക്കമ്പലം ഒരു വികസന മാതൃകയാണ്. അതുകൊണ്ട് തന്നെ എനിക്ക് ചേരാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയാണ്,' അഖില്‍ മാരാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342949/akhilmarar-joins-nda-ally-t20i)