---
title: "പരീക്ഷാഹാളിൽ 'ബ്ലാങ്ക്' ആയിപ്പോകുന്നുണ്ടോ? പരീക്ഷാപ്പേടിയോട് വിടപറഞ്ഞ് ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് കുതിക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ..."
english_title: "Here are some simple ways to say goodbye to exam fear and jump confidently towards success..."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342936/here-are-some-simple-ways-to-say-goodbye-to-exam-fear-and-jump-confidently-towards-success"
published_at: "2026-02-19T15:14:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996dc2b85982_Here_are_some_simple_ways_to_say_goodbye_to_exam_fear_and_jump_confidently_towards_success.jpg"
keywords: []
---

# പരീക്ഷാഹാളിൽ 'ബ്ലാങ്ക്' ആയിപ്പോകുന്നുണ്ടോ? പരീക്ഷാപ്പേടിയോട് വിടപറഞ്ഞ് ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക് കുതിക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ ഇതാ...

> **Lead Summary:** പരീക്ഷാകാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദം ശരീരത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ. ഹൃദയമിടിപ്പ് വർദ്ധിക്കുക, ശ്വാസംമുട്ടൽ, ഓക്കാനം, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ വെറും മാനസികമായ തോന്നലുകളല്ല, മറിച്ച് ശരീരം നേരിടുന്ന സമ്മർദ്ദത്തിന്റെ പ്രതിഫലനമാണ്. പരീക്ഷാസമയത്ത് ശരീരം സ്വാഭാവികമായും 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' മോഡിലേക്ക് മാറുന്നതാണ് ഇതിന് കാരണം.

## Article Content

പരീക്ഷാകാലത്ത് വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദ്ദം ശരീരത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ. ഹൃദയമിടിപ്പ് വർദ്ധിക്കുക, ശ്വാസംമുട്ടൽ, ഓക്കാനം, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ വെറും മാനസികമായ തോന്നലുകളല്ല, മറിച്ച് ശരീരം നേരിടുന്ന സമ്മർദ്ദത്തിന്റെ പ്രതിഫലനമാണ്. പരീക്ഷാസമയത്ത് ശരീരം സ്വാഭാവികമായും 'ഫൈറ്റ് ഓർ ഫ്ലൈറ്റ്' മോഡിലേക്ക് മാറുന്നതാണ് ഇതിന് കാരണം.

ഈ അവസ്ഥയിൽ ശരീരത്തിൽ കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ സമ്മർദ്ദ ഹോർമോണുകളുടെ അളവ് കുത്തനെ കൂടുന്നു. ഇത് വയറുവേദന, നെഞ്ചിന് ഭാരം എന്നിവയ്ക്കും കാരണമാകുന്നു. ഇത്തരം ശാരീരിക മാറ്റങ്ങൾ കുട്ടികളുടെ ഭക്ഷണക്രമത്തെയും ഉറക്കത്തെയും തകിടം മറിക്കുകയും ആത്യന്തികമായി രോഗപ്രതിരോധ ശേഷിയെപ്പോലും ബാധിക്കുകയും ചെയ്യും. പരീക്ഷാപ്പേടിയെ തിരിച്ചറിഞ്ഞ് കൃത്യമായ വിശ്രമവും ഭക്ഷണവും ഉറപ്പാക്കി മാനസികാരോഗ്യം സംരക്ഷിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.

**തലച്ചോറിൻ്റെ ആരോഗ്യവും സമ്മർദവും**

ഉത്കണ്ഠ കൂടിയാല്‍ ശ്രദ്ധയും ഓര്‍മയും നഷ്ടമാകാം. ചോദ്യക്കടലാസ് കിട്ടിയ പിന്നാലെ മൊത്തത്തിൽ ബ്ലാങ്ക് ആയി പോകുന്ന അവസ്ഥയെ കുറിച്ച് വിദ്യാർഥികൾ സാധാരണയായി പരാതിപ്പെടാറുണ്ട്. ഇതിന് പിന്നിൽ ഉയർന്ന കോർട്ടിസോളിൻ്റെ അളവാണ്. ഇത് പലപ്പോഴും ഓർമകൾക്ക് മുകളിൽ ഒരു മതിൽ പോലെ പ്രവർത്തിക്കുന്നു.

**പരീക്ഷാപ്പേടിയും ആത്മവിശ്വാസവും**

പരീക്ഷാപ്പേടി ബന്ധങ്ങളെയും ആത്മവിശ്വാസത്തെയും പ്രതികൂലമായി ബാധിക്കാം. പരീക്ഷ കാലത്ത് വിദ്യാർഥികൾ ഭക്ഷണവും ഉറക്കവും നഷ്ടപ്പെടുത്തി തുടർച്ചയായി പഠിക്കുന്നത് സ്വഭാവികമാണ്. ഇത് വിദ്യാർഥികൾ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നു നിൽക്കാനും ഒറ്റപ്പെടാനും സാധ്യതയുണ്ട്.

അക്കാദമിക് സമ്മർദം ആത്മവിശ്വാസത്തെയും ബാധിക്കാം. ഇത് കൗമാരക്കാരിൽ ഉത്കണ്ഠയോ വിഷാദമോ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.

**പരീക്ഷാപ്പേടിയെ നിയന്ത്രിക്കാം**

ഭക്ഷണവും ഉറക്കവും വിട്ടുവീഴ്ച ചെയ്തു കൊണ്ടുള്ള പഠന ഷെഡ്യൂൾ ഒഴിവാക്കാം.

ഒരു മിനിറ്റ് ദൈർഘ്യമുള്ള ശ്വസന വ്യായാമങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ചെറിയ നടത്തം മനസും ശരീരവും റിലാക്സ് ആകാൻ സഹായിക്കും.

സമ്മർദം അടിച്ചമർത്താൻ ശ്രമിക്കരുത്. മാതാപിതാക്കളുമായും അധ്യാപകരുമായും പങ്കുവയ്ക്കാം.

പഠനത്തിനിടയിൽ ശരിയായ ഇടവേളകൾ എടുക്കുക, മണിക്കൂറുകളോളം പഠനം തുടരരുത്.

ഓരേ സ്ഥലത്തിരുന്ന് പഠിക്കുന്നതിന് പകരം, പല സ്ഥലങ്ങൾ പരീക്ഷിക്കാം. ഇത് മാനസിക ക്ഷീണം അനുഭവപ്പെടുന്നത് തടയുന്നു.

ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രമിക്കുക.

പഠന ഷെഡ്യൂൾ തയ്യാറാക്കുമ്പോൾ ദൈർഘ്യം കുറഞ്ഞ ഉറക്കങ്ങൾ ഉൾപ്പെടുത്തുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342936/here-are-some-simple-ways-to-say-goodbye-to-exam-fear-and-jump-confidently-towards-success)