---
title: "ആധാർ പോയോ? പേടിക്കേണ്ട! നിങ്ങളുടെ വാട്സ്ആപ്പിലുണ്ട് പരിഹാരം; സംഗതി സിംപിളാണ്!"
english_title: "Aadhaar can now be downloaded via WhatsApp"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342935/aadhaar-can-now-be-downloaded-via-whatsapp"
published_at: "2026-02-19T15:13:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996dba919c11_adhar.jpg"
keywords: []
---

# ആധാർ പോയോ? പേടിക്കേണ്ട! നിങ്ങളുടെ വാട്സ്ആപ്പിലുണ്ട് പരിഹാരം; സംഗതി സിംപിളാണ്!

> **Lead Summary:** ** ** ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട. ആധാർ ഡൗൺലോഡ് ചെയ്യാൻ അക്ഷയ സെന്ററുകളിലോ ഇന്റർനെറ്റ് കഫേകളിലോ കയറി ഇറങ്ങേണ്ട കാലം കഴിഞ്ഞു. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനി വാട്സ്ആപ്പ് വഴി ആധാർ കാർഡ് നിഷ്പ്രയാസം ലഭ്യമാക്കാം.

## Article Content

** ** ആധാർ കാർഡ് നഷ്ടപ്പെട്ടാൽ ഇനി വിഷമിക്കേണ്ട. ആധാർ ഡൗൺലോഡ് ചെയ്യാൻ അക്ഷയ സെന്ററുകളിലോ ഇന്റർനെറ്റ് കഫേകളിലോ കയറി ഇറങ്ങേണ്ട കാലം കഴിഞ്ഞു. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇനി വാട്സ്ആപ്പ് വഴി ആധാർ കാർഡ് നിഷ്പ്രയാസം ലഭ്യമാക്കാം.

നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ് വഴി ആധാർ കാർഡ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി മൈ ഗവർണമെന്റ് ഹെൽപ്പ് ഡെസ്‌ക്ക് വാട്‌സ്‌ആപ്പ് നമ്പറിലേയ്‌ക്ക് ഒരു ‘ഹായ്’ അയച്ചാൽ മാത്രം മതി. പക്ഷേ ഒരു സമയം ഒരു വട്ടം മാത്രമേ ഫയൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കൂ എന്നത് ഓർമയിൽവേണം.

മാത്രമല്ല ഡിജിലോക്കർ ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടായിരിക്കണം. ഫോണിൽ വരുന്ന ഒടിപി ഉപയോഗിച്ചും ആധാർ ഡൗൺലോഡ് ചെയ്യാം.

ഓട്ടോമാറ്റിക്കായി ഫോണിൽ പിഡിഎഫ് രൂപത്തിൽ ആധാർ സേവ് ആവും. പുറത്ത് നിന്ന് ആർക്കും അവ ആക്‌സസ് ചെയ്യാനും സാധിക്കില്ല. ഒടിപിയും ഡിജിലോക്കറും ഉണ്ടെങ്കിൽ മാത്രമെ ഡൗൺലോഡ് ചെയ്യാൻ കഴിയൂ.

**എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം...**

*ആധാറും മൊബൈലും ലിങ്ക് ചെയ്തിരിക്കണം.*

*ഡിജിലോക്കർ ഡാൺലോഡ് ചെയ്‌ത് അതിൽ ഒരു അക്കൗണ്ട് ക്രീയേറ്റ് ചെയ്യാം.*

*മൈ ഗൗവർണമെന്റ് ഹെൽപ്പ് ഡെസ്‌ക്ക് വാട്‌സ്‌ആപ്പ് നമ്പറായ 9013151515 ഫോണിൽ സേവ് ചെയ്യണം.*

*ശേഷം ഈ നമ്പറിലേക്ക് ‘ഹായ്’ എന്ന് മെസേജ് അയക്കുക.*

> *ചാറ്റ്ബോട്ടിൽ ഡിജിലോക്കർ സേവനങ്ങളുടെ മെനു കാണാനാകും. അതിൽ “ഡിജിലോക്കർ” എന്ന ഓപ്‌ഷൻ തെരഞ്ഞെടുക്കുക.*

*തുടർന്ന് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.*

*ആധാറിൽ നൽകിയിരിക്കുന്ന മൊബൈൽ നമ്പറിലേയ്‌ക്ക് ഒരു ഒടിപി എസ്എംഎസായി വരും.*

*ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കാം*

*തുടർന്ന് ആധാറിന്റെയും മറ്റ് രേഖകളുടെയും ലിസ്‌റ്റ് കാണാം.*

*അത് പിഡിഎഫ് ഫയൽ ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342935/aadhaar-can-now-be-downloaded-via-whatsapp)