---
title: "റെഡ് കാർപെറ്റിൽ വിന്റേജ് മാജിക് തീർത്ത് കരീന; 'പ്രെറ്റി വുമൺ' ലുക്കിന് പിന്നിൽ റിയ കപൂറിന്റെ കയ്യൊപ്പ്"
english_title: "Kareena creates vintage magic"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342934/kareena-creates-vintage-magic"
published_at: "2026-02-19T15:12:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996dafdd7c58_tru12.jpg"
keywords: []
---

# റെഡ് കാർപെറ്റിൽ വിന്റേജ് മാജിക് തീർത്ത് കരീന; 'പ്രെറ്റി വുമൺ' ലുക്കിന് പിന്നിൽ റിയ കപൂറിന്റെ കയ്യൊപ്പ്

> **Lead Summary:** **മുംബൈ:** **[[truevisionnews.com]] **മുംബൈയിൽ നടന്ന ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ 'ദി ഓണേഴ്‌സ്' റെഡ് കാർപെറ്റിൽ വിന്റേജ് ലുക്കിൽ എത്തി കരീന കപൂർ ഖാൻ ആരാധകരെ വിസ്മയിപ്പിച്ചു.

## Article Content

**മുംബൈ:** **[[truevisionnews.com]] **മുംബൈയിൽ നടന്ന ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയുടെ 'ദി ഓണേഴ്‌സ്' റെഡ് കാർപെറ്റിൽ വിന്റേജ് ലുക്കിൽ എത്തി കരീന കപൂർ ഖാൻ ആരാധകരെ വിസ്മയിപ്പിച്ചു.

1987-ൽ പ്രശസ്ത ഡിസൈനർ വിക്കി ടിയൽ രൂപകൽപ്പന ചെയ്ത ബർഗണ്ടി റൂഷ്ഡ് ഗൗണിലായിരുന്നു താരത്തിന്റെ തിളക്കമാർന്ന എൻട്രി. 1990-ലെ പ്രശസ്ത ചിത്രം 'പ്രെറ്റി വുമണി'ൽ ജൂലിയ റോബർട്ട്സ് ധരിച്ച ഐക്കോണിക് വസ്ത്രത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു കരീനയുടെ ഈ ലുക്ക്.

'ഒരു പ്രെറ്റി വുമൺ ആയതുപോലെ തോന്നി' എന്ന് ചിത്രം പങ്കുവെച്ചുകൊണ്ട് താരം തന്നെ ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയുണ്ടായി. സഹോദരിയും പ്രശസ്ത സ്റ്റൈലിസ്റ്റുമായ റിയ കപൂറാണ് കരീനയുടെ ഈ റോയൽ ലുക്കിന് പിന്നിൽ പ്രവർത്തിച്ചത്.

വസ്ത്രത്തിന്റെ ഗ്ലാമർ നിലനിർത്തിക്കൊണ്ട് തന്നെ വജ്രങ്ങളും റൂബികളും പതിപ്പിച്ച ചോക്കർ മാലയും വലിയ ഡയമണ്ട് മോതിരവും ചേർന്ന മിനിമൽ ആഭരണങ്ങളാണ് താരം തിരഞ്ഞെടുത്തത്.

പിങ്ക് ഷിമ്മറി ഐഷാഡോയും ബോൾഡ് റെഡ് ലിപ്സ്റ്റിക്കും ചേർന്ന മേക്കപ്പും ലളിതമായ ഹെയർസ്റ്റൈലും കൂടി ചേർന്നപ്പോൾ കരീനയുടെ റെഡ് കാർപെറ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342934/kareena-creates-vintage-magic)