---
title: "'തരിക്കഞ്ഞി' ഇല്ലാതെ എന്ത് നോമ്പ് തുറ? ഒട്ടും വൈകിട്ടില്ല, പത്ത് മിനിറ്റിൽ ഉണ്ടാക്കാം ..."
english_title: "thariKanji Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342900/tharikanji-recipe"
published_at: "2026-02-19T13:59:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996ca29cce9a_kanji.jpg"
keywords: []
---

# 'തരിക്കഞ്ഞി' ഇല്ലാതെ എന്ത് നോമ്പ് തുറ? ഒട്ടും വൈകിട്ടില്ല, പത്ത് മിനിറ്റിൽ ഉണ്ടാക്കാം ...

> **Lead Summary:** ** ** ഇഫ്താർ മേശകളിൽ ബിരിയാണിയും സ്നാക്സും എത്രയുണ്ടെങ്കിലും തരിക്കഞ്ഞിയുടെ സ്ഥാനം എന്നും ഒന്നാമതാണ്. ദഹനത്തിന് സഹായിക്കുമെന്നതും പെട്ടെന്ന് തയ്യാറാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് എളുപ്പത്തിൽ തരിക്കഞ്ഞി ഉണ്ടാക്കുന്നത് എന്ന് നോക്കാം. **

## Article Content

** ** ഇഫ്താർ മേശകളിൽ ബിരിയാണിയും സ്നാക്സും എത്രയുണ്ടെങ്കിലും തരിക്കഞ്ഞിയുടെ സ്ഥാനം എന്നും ഒന്നാമതാണ്. ദഹനത്തിന് സഹായിക്കുമെന്നതും പെട്ടെന്ന് തയ്യാറാക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. എങ്ങനെയാണ് എളുപ്പത്തിൽ തരിക്കഞ്ഞി ഉണ്ടാക്കുന്നത് എന്ന് നോക്കാം. **

ആവശ്യമായ സാധനങ്ങൾ:**

*റവ (തരി): 3-4 ടേബിൾസ്പൂൺ*

*പാൽ: 2 കപ്പ്*

*വെള്ളം: 1 കപ്പ്*

*പഞ്ചസാര: ആവശ്യത്തിന്*

*ഏലക്കായ: 2-3 എണ്ണം (ചതച്ചത്)*

*അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി: ആവശ്യത്തിന്*

*ചെറിയ ഉള്ളി: 2 എണ്ണം (അരിഞ്ഞത്)*

*നെയ്യ്: 1 ടേബിൾസ്പൂൺ*

*ഉപ്പ്: ഒരു നുള്ള്*

**തയ്യാറാക്കുന്ന വിധം:**

*ഒരു പാത്രത്തിൽ പാലും വെള്ളവും ഏലക്കായയും ചേർത്ത് നന്നായി തിളപ്പിക്കുക.  ശേഷം പാൽ തിളച്ചു വരുമ്പോൾ തീ കുറച്ച്, റവ ഇട്ടു കൊടുക്കുക. കട്ട പിടിക്കാതെ നന്നായി ഇളക്കിക്കൊണ്ടിരിക്കണം.*

*റവ നന്നായി വെന്തു കുറുകി വരുമ്പോൾ ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർക്കുക. (ഉപ്പ് ചേർത്താൽ മധുരം ബാലൻസ്ഡ് ആകും).*

*പിന്നീട് മറ്റൊരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ശേഷം അതേ നെയ്യിൽ ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് പൊൻനിറമാകുന്നത് വരെ വറുക്കുക. ഈ വറുത്ത കൂട്ടുകൾ കഞ്ഞിയിലേക്ക് ചേർത്ത് ഇളക്കുക. ചൂടോടെയോ തണുപ്പിച്ചോ ഉപയോഗിക്കാം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342900/tharikanji-recipe)