---
title: "വിവാദങ്ങൾ വിടാതെ പിൻതുടർന്നു...; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി"
english_title: "PKSasi resigns from KTDC chairmanship"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342863/pksasi-resigns-from-ktdc-chairmanship-new-update"
published_at: "2026-02-19T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996b413c0138_pkshahsi.jpg"
keywords: []
---

# വിവാദങ്ങൾ വിടാതെ പിൻതുടർന്നു...; കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെച്ച് പി.കെ.ശശി

> **Lead Summary:** **തിരുവനന്തപുരം: **സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. ശശിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി.

## Article Content

**തിരുവനന്തപുരം: **സിപിഎം നേതാവ് പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു. ശശിയെ പദവിയിൽ നിന്ന് മാറ്റണമെന്ന് സി.പി.എം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശശിയുടെ രാജി.

ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി ശശി നാളെ മാധ്യമപ്രവർത്തകരെ കാണുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നീക്കമാണ് ശശിയുടേത് എന്നാണ് സൂചന.

മണ്ണാർക്കാട് സഹകരണ ബാങ്കിലെ നിയമനങ്ങളുമായി ബന്ധപ്പെട്ടും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ടും ശശിക്കെതിരെ നേരത്തെ തന്നെ പാർട്ടിക്കുള്ളിൽ പുകച്ചിലുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിൽ ശശിയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സർക്കാർ പദവി ഒഴിഞ്ഞത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342863/pksasi-resigns-from-ktdc-chairmanship-new-update)