---
title: "'നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല' -  കൊടിക്കുന്നിൽ സുരേഷ്"
english_title: "Assembly election contest, KodikunnilSuresh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342838/assembly-election-contest-kodikunnilsuresh-new"
published_at: "2026-02-19T11:14:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a34c06b84_susresh.jpg"
keywords: []
---

# 'നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല' -  കൊടിക്കുന്നിൽ സുരേഷ്

> **Lead Summary:** **ദില്ലി: **നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. സ്ഥാനാർത്ഥി നിർണ്ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായി സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്രിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ന് കൂടിക്കാഴ്ച നടത്തും.

## Article Content

**ദില്ലി: **നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. സ്ഥാനാർത്ഥി നിർണ്ണയത്തിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും പാർലമെന്റ് അംഗങ്ങളുടെ അഭിപ്രായം തേടുന്നതിന്റെ ഭാഗമായി സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്രിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി ഇന്ന് കൂടിക്കാഴ്ച നടത്തും.

തനിക്ക് പാർലിമെന്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാൽ നേരത്തെ കൂടിക്കാഴ്ച നടന്നില്ല. ഇന്ന് 11 മണിക്ക് ആണ് മധുസൂദൻ മിസ്രിയുമായുള്ള കൂടിക്കാഴ്ചയെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ദില്ലിയിൽ പറഞ്ഞു.

നിയമസഭയിൽ മത്സരിക്കാണോ എന്ന് പാർട്ടിയാണ് തീരുമാനം എടുക്കേണ്ടത്. താൻ അങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചിട്ടില്ല. വ്യക്തിപരമായി മത്സരിക്കാൻ താല്പര്യം ഇല്ല. എംപിമാർ മത്സരിക്കണോ എന്നതിൽ തീരുമാനം ആയിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു പ്രധാനപ്പെട്ട മണ്ഡലങ്ങൾ വെച്ചുമാറാൻ ലീ​ഗിലും കോൺ​ഗ്രസിലും ധാരണ. ചേലക്കര ലീഗിന് വിട്ടുനൽകി കോങ്ങാടുമായി വച്ചുമാറാനാണ് തീരുമാനമായിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസും ലീഗും ചർച്ച നടന്നു. സീറ്റുകൾ വെച്ചുമാറാൻ ഇരുവർക്കും സമ്മതമെന്നാണ് സൂചന. എന്നാൽ മണ്ഡലങ്ങളിൽ ഏത് സ്ഥാനാർത്ഥികളെ ഇറക്കുമെന്ന ആശങ്കയിലാണ് പാർട്ടികൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342838/assembly-election-contest-kodikunnilsuresh-new)