---
title: "എന്തോ ഇഷ്ടമാണ് മാഹിയോട്....: വിൽപനയ്ക്ക് എത്തിച്ച  21 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി കുടുങ്ങി "
english_title: "Perambra native arrested with liquor in Mahe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342831/perambra-native-arrested-with-liquor-in-mahe-new-update-"
published_at: "2026-02-19T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996a20e84a48_arrest.jpg"
keywords: []
---

# എന്തോ ഇഷ്ടമാണ് മാഹിയോട്....: വിൽപനയ്ക്ക് എത്തിച്ച  21 ലിറ്റര്‍ മാഹി മദ്യവുമായി പേരാമ്പ്ര സ്വദേശി കുടുങ്ങി 

> **Lead Summary:** **പേരാമ്പ്ര: **മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ . പേരാമ്പ്ര ചിരുതകുന്നുമ്മല്‍ തയ്യുള്ള പറമ്പില്‍ ജിനേഷിനെയാണ് ആണ് വില്‍പനക്ക് കൊണ്ടുവന്ന 21 ലിറ്റര്‍ മദ്യവുമായി പൊലീസിന്റെ പിടിയിലായത് .

## Article Content

**പേരാമ്പ്ര: **മാഹിയിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി പേരാമ്പ്ര സ്വദേശി പിടിയിൽ . പേരാമ്പ്ര ചിരുതകുന്നുമ്മല്‍ തയ്യുള്ള പറമ്പില്‍ ജിനേഷിനെയാണ് ആണ് വില്‍പനക്ക് കൊണ്ടുവന്ന 21 ലിറ്റര്‍ മദ്യവുമായി പൊലീസിന്റെ പിടിയിലായത് .

മാഹിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങി നാട്ടിൽ ഉയർന്ന വിലയ്ക്ക് വിൽപന നടത്തുന്ന ആളാണ് ജിനേഷ് . രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌കൂട്ടറിന്റെ മുന്നിലും സീറ്റിനടിയിലുമായി ഒളിപ്പിച്ച നിലയില്‍ മാഹിമദ്യവുമായി ചെറുവണ്ണൂരില്‍ വെച്ച് പ്രതിയെ പിടികൂടിയത് .

ഇയാള്‍ പേരാമ്പ്ര കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവൃത്തികള്‍ ചെയ്തു വരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മദ്യം കൊണ്ടുവന്ന സ്‌കൂട്ടര്‍ പൊലീസ് പിടിച്ചെടുത്ത് കോടതിക്ക് കൈമാറും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342831/perambra-native-arrested-with-liquor-in-mahe-new-update-)