---
title: "ഈ പൊള്ളൽ കുറയും, മഴയെത്തുന്നു....! ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത"
english_title: "There is a possibility of rain in Kerala for five days due to a low pressure area."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342778/there-is-a-possibility-of-rain-in-kerala-for-five-days-due-to-a-low-pressure-area-"
published_at: "2026-02-19T07:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699668c193b82_rain.jpg"
keywords: []
---

# ഈ പൊള്ളൽ കുറയും, മഴയെത്തുന്നു....! ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം: **കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം: **കേരളത്തിലെ പൊള്ളുന്ന ചൂടിനാശ്വാസമായി അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 22വരെ കേരളത്തിലെ വിവിധ ജില്ലകളിൽ നേരിയ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്.

മഴയെത്തുമ്പോൾ ശ്രദ്ധിക്കാൻ:

പെട്ടെന്നുണ്ടാകുന്ന ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.

കൃഷിയിടങ്ങളിൽ ആവശ്യമായ മുൻകരുതൽ എടുക്കുക.

വാഹനമോടിക്കുന്നവർ റോഡിലെ വഴുക്കൽ ശ്രദ്ധിക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342778/there-is-a-possibility-of-rain-in-kerala-for-five-days-due-to-a-low-pressure-area-)