---
title: "കത്തി താഴെ വെച്ച് ഡോക്ടർമാർ...! സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല"
english_title: "Government medical college doctors go on strike, no non-emergency surgeries will be performed from today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342774/government-medical-college-doctors-go-on-strike-no-non-emergency-surgeries-will-be-performed-from-today"
published_at: "2026-02-19T06:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699661c1277db_hsptl.jpg"
keywords: []
---

# കത്തി താഴെ വെച്ച് ഡോക്ടർമാർ...! സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു; ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നടക്കില്ല

> **Lead Summary:** ** ** സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

## Article Content

** ** സർക്കാർ മെഡിക്കൽ കോളജ് ഡോക്ടേഴ്സ് സമരം കടുപ്പിക്കുന്നു. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കുമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി. ഡോക്ടർമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും.

ഫെബ്രുവരി 26 മുതൽ എല്ലാ പരീക്ഷാ ജോലികളിൽ നിന്നും വിട്ടുനിൽക്കുമെന്നും കെജിഎംസിടിഎ വ്യക്തമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് പിന്തുണയുമായി പി ജി ഡോക്ടർമാരുടെ സംഘടനയും രംഗത്തെത്തി എങ്കിലും പിന്നീട് ഒ പി ബഹിഷ്കരണം പിൻവലിക്കുകയായിരുന്നു.

സ്റ്റൈപ്പൻഡ് പരിഷ്കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചർച്ചയിൽ ഉറപ്പുനൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീർപ്പായത്. ധനകാര്യ വകുപ്പുമായി ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.

മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ശമ്പള കുടിശ്ശിക നൽകുന്നതിന് നിലവിലുള്ള ഒരു വ്യവഹാവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് നിയമവകുപ്പിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കൂട്ടാക്കാത്ത സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കെജിഎംസിറ്റിഎ ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342774/government-medical-college-doctors-go-on-strike-no-non-emergency-surgeries-will-be-performed-from-today)