---
title: "ഇതെന്ത് ഭക്തി? ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് ഭാര്യയുടെ അപൂർവ്വ പൂജ"
english_title: "Wife performs rare puja by burying husband up to his neck in the ground"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342772/wife-performs-rare-puja-by-burying-husband-up-to-his-neck-in-the-ground"
published_at: "2026-02-19T06:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69965dac681c9_pre.jpg"
keywords: []
---

# ഇതെന്ത് ഭക്തി? ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് ഭാര്യയുടെ അപൂർവ്വ പൂജ

> **Lead Summary:** **ന്യൂഡൽഹി: **ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് തലയിൽ പാലഭിഷേകം നടത്തുന്ന ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭർത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയിൽ കുഴിച്ചിട്ട് തലയിൽ പാൽ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. 

## Article Content

**ന്യൂഡൽഹി: **ഭർത്താവിനെ കഴുത്തുവരെ മണ്ണിൽ കുഴിച്ചിട്ട് തലയിൽ പാലഭിഷേകം നടത്തുന്ന ഭാര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭർത്താവിന്റെ ശരീരം കഴുത്തുവരെ മണ്ണിനടിയിൽ കുഴിച്ചിട്ട് തലയിൽ പാൽ അഭിഷേകവും പൂജയും നടത്തുന്ന വീഡിയോയാണ് പുറത്തുവന്നത്. 

ഭർത്താവിന്റെ തലയിൽ പൂവും പാലും ഒഴിച്ച് സ്ത്രീ മന്ത്രം ജപിക്കുന്നത് വീഡിയോയിലുണ്ട്. 'ഹർ ഹർ മഹാദേവ്' എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീ തന്റെ ഭർത്താവിനെ പൂജിക്കുന്നത്. ഭർത്താവിന്റെ തലയെ ശിവലിംഗമായി കണക്കാക്കിയാണ് പൂജയെന്ന് വീഡിയോയിൽ വ്യക്തമാണ്.

മണ്ണിന് മുകളിൽ ഭർത്താവിന്റെ തലമാത്രമാണ് പുറത്തേക്ക് കാണാനാകുന്നത്. അതേസമയം സ്ത്രീ തലയിൽ പാലും പൂവും ഒഴിച്ച് പൂജ നടത്തുമ്പോഴും ഇയാൾ യാതൊരു പ്രതികരണവുമില്ലാതെ ശാന്തനായി ഇരിക്കുന്നത് വീഡിയോയിലുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് വന്നത്. ചിലർ വിമർശനങ്ങൾ ഉന്നയിച്ചപ്പോൾ മറ്റുചിലർ അനുകൂലിച്ചാണ് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342772/wife-performs-rare-puja-by-burying-husband-up-to-his-neck-in-the-ground)