---
title: "ലോറിയെ മറികടക്കാനുള്ള ശ്രമം വിനയായി; കമലേശ്വരത്ത്  എതിരെ വന്ന ബൈക്കിലിടിച്ച് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം"
english_title: "Student dies tragically after being hit by oncoming bike in Kamleshwaram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342771/student-dies-tragically-after-being-hit-by-oncoming-bike-in-kamleshwaram"
published_at: "2026-02-19T06:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69965abee2f78_accident.jpg"
keywords: []
---

# ലോറിയെ മറികടക്കാനുള്ള ശ്രമം വിനയായി; കമലേശ്വരത്ത്  എതിരെ വന്ന ബൈക്കിലിടിച്ച് വീണ വിദ്യാർഥിക്ക് ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: **തിരുവനന്തപുരം കമലേശ്വരത്ത് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി ആരിഫ് മുഹമ്മദ് മരിച്ചു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആരിഫ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **തിരുവനന്തപുരം കമലേശ്വരത്ത് ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി ആരിഫ് മുഹമ്മദ് മരിച്ചു. എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ആരിഫ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

 മണക്കാട് - അമ്പലത്തറ റൂട്ടിൽ കമലേശ്വരത്ത് വച്ച് ഇന്നലെ രാത്രിയായിരുന്നു അപകടം. പാച്ചല്ലൂരിലെ വീട്ടിൽ നിന്ന് നഗരത്തിലേക്കിറങ്ങിയതായിരുന്നു യുവാവ്. സംഭമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിതാവ്: മുഹമ്മദ് അഷറഫ്. മാതാവ്: സുമയ്യ. റിസ്വാൻ, അഫ്സൽ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342771/student-dies-tragically-after-being-hit-by-oncoming-bike-in-kamleshwaram)