---
title: "ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു"
english_title: "SFI leader Abhinandan's death, police file case for unnatural death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342736/sfi-leader-abhinandans-death-police-file-case-for-unnatural-death-NEW-"
published_at: "2026-02-18T19:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995c68a06421_DEAD.jpg"
keywords: []
---

# ഭക്ഷണം കഴിക്കാൻ വിളിക്കാനെത്തിയ സഹോദരൻ കണ്ടത് തൂങ്ങിയ നിലയിൽ; എസ്.എഫ്.ഐ നേതാവിന്റെ മരണത്തിൽ കേസെടുത്തു

> **Lead Summary:** കൊല്ലം : കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ്.

## Article Content

കൊല്ലം : കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കടയ്ക്കൽ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെ യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ്.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്താത്തിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് അഭിനന്ദിനെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

*(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342736/sfi-leader-abhinandans-death-police-file-case-for-unnatural-death-NEW-)