---
title: " എസ്.എച്ച്.ഒയുടെ ബർമുഡ ലുക്ക് വൈറലാക്കി! അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Police file case against woman for video insulting Chengannur SHO"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342732/police-file-case-against-woman-for-video-insulting-chengannur-sho"
published_at: "2026-02-18T19:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995c1f8e5167_POLICE.jpg"
keywords: []
---

#  എസ്.എച്ച്.ഒയുടെ ബർമുഡ ലുക്ക് വൈറലാക്കി! അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **ആലപ്പുഴ: **ചെങ്ങന്നൂർ എസ്.എച്ച്.ഒയെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് നടപടി. പണിമുടക്ക് ദിവസം ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിലെത്തിയ എസ്.എച്ച്.ഒയുടെ ദൃശ്യങ്ങൾ മോശമായ പരാമർശങ്ങളോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ്.

## Article Content

**ആലപ്പുഴ: **ചെങ്ങന്നൂർ എസ്.എച്ച്.ഒയെ അപമാനിക്കുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. മാവേലിക്കര മാങ്കാംകുഴി സ്വദേശിനിയായ യുവതിക്കെതിരെയാണ് നടപടി. പണിമുടക്ക് ദിവസം ബർമുഡയും ടീ ഷർട്ടും ധരിച്ച് സ്റ്റേഷനിലെത്തിയ എസ്.എച്ച്.ഒയുടെ ദൃശ്യങ്ങൾ മോശമായ പരാമർശങ്ങളോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനാണ് കേസ്.

രാവിലെ വ്യായാമത്തിന് പോയപ്പോള്‍ സ്‌റ്റേഷനില്‍ അടിയന്തരമായ ആവശ്യമുണ്ടായതിനാലാണ് വ്യായാമ വസ്ത്രത്തില്‍ എത്തിയതെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം. പ്രശ്‌നം പരിഹരിച്ചയുടന്‍ മടങ്ങി ക്വാര്‍ട്ടേഴ്‌സിലെത്തി യൂണിഫോം ധരിച്ച് എസ്എച്ച്ഒ മടങ്ങിയെത്തിയെന്നും പറയുന്നു.

അതേസമയം, ഡ്യൂട്ടി സമയത്ത് ഇത്തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയതിന് എസ്.എച്ച്.ഒയോട് വിശദീകരണം തേടുമെന്ന് ഡിവൈഎസ്പി ജെ. സന്തോഷ് കുമാർ വ്യക്തമാക്കി. വീഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർക്കും അതിന് താഴെ അശ്ലീലമോ അപകീർത്തികരമോ ആയ കമന്റുകൾ ഇട്ടവർക്കുമെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342732/police-file-case-against-woman-for-video-insulting-chengannur-sho)