---
title: "പതിനഞ്ച് മിനിറ്റ് വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; പത്താം ക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി മരിച്ചു"
english_title: "girl jumps from train and ends life as she denied entry in exam centre"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342725/girl-jumps-from-train-and-ends-life-as-she-denied-entry-in-exam-centre"
published_at: "2026-02-18T18:17:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995b52f5c32b_suicide.jpg"
keywords: []
---

# പതിനഞ്ച് മിനിറ്റ് വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; പത്താം ക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി മരിച്ചു

> **Lead Summary:** **പട്‌ന: ** വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താംക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടിമരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

## Article Content

**പട്‌ന: ** വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താംക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടിമരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം.

രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ റിപ്പോർട്ടിങ് ടൈം. എന്നാൽ, കോമൾ സ്ഥലത്തെത്തിയപ്പോൾ 9.15 ആയി. അപ്പോഴേക്കും പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റുകൾ പൂട്ടിയിരുന്നു. 9.30-ന് ആയിരുന്നു പരീക്ഷ ആരംഭിക്കുന്നത്. ഗേറ്റുകൾ തുറക്കാൻ കോമൾ പലവട്ടം അപേക്ഷിച്ചുവെങ്കിലും അധികൃതർ അതിന് തയ്യാറായില്ല.

പിന്നീട് വീട്ടിലേക്ക് മടങ്ങിയ കോമൾ, നദൗൾ സ്‌റ്റേഷനിലെത്തി ട്രെയിനിൽ കയറുകയും തരെഗ്‌നയ്ക്കും മൗസർഹിക്കും ഇടയിൽവെച്ച് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോമളിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342725/girl-jumps-from-train-and-ends-life-as-she-denied-entry-in-exam-centre)