---
title: "കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "SFI leader found hanging in Kadakkal Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342724/sfi-leader-found-hanging-in-kadakkal-kollam"
published_at: "2026-02-18T18:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995b2beb24a6_hanged.jpg"
keywords: []
---

# കൊല്ലം കടയ്ക്കലിൽ എസ്എഫ്ഐ നേതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ് അഭിനന്ദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

## Article Content

**കൊല്ലം: ( **[www.truevisionnews.com]** ) **കൊല്ലം കടയ്ക്കലിൽ എസ് എഫ് ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 21 വയസായിരുന്നു. കോട്ടുക്കൽ തമ്പുരാൻമുക്ക് സ്വദേശിയാണ് അഭിനന്ദ്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അഭിനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

***(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342724/sfi-leader-found-hanging-in-kadakkal-kollam)