---
title: "വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, ബന്ധുവും അയൽക്കാരനും അറസ്റ്റിൽ"
english_title: "Plus One student who was raped in Wayanad commits suicide, relative and neighbor arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342708/plus-one-student-who-was-raped-in-wayanad-commits-suicide-relative-and-neighbor-arrested"
published_at: "2026-02-18T16:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995988f78bba_relative_and_neighbor_arrested.jpg"
keywords: []
---

# വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു, ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

> **Lead Summary:** കൽപറ്റ: ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. വയനാട് ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

## Article Content

കൽപറ്റ: ലൈംഗിക പീഡനത്തിന് ഇരയായ പതിനാറുകാരി ആത്മഹത്യ ചെയ്തു. വയനാട് ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയും ഉൾപ്പെടെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കുട്ടി പീഡനത്തിന് ഇരയായ വിവരം സ്കൂൾ അധികൃതരാണ് പോലീസിനെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടന്നുവരികയായിരുന്നു. പ്രതികൾ പിടിയിലായെങ്കിലും പീഡനത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342708/plus-one-student-who-was-raped-in-wayanad-commits-suicide-relative-and-neighbor-arrested)