---
title: "ചൊറിച്ചിലും വെളുത്ത പൊടിയും മടുത്തോ? വെറും 10 രൂപയിൽ താരനെ തുരത്താം, ഇങ്ങനെ ചെയ്യൂ ..."
english_title: "How to get rid of dandruff"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342706/how-to-get-rid-of-dandruff"
published_at: "2026-02-18T16:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69959621c6ab1_THSRAM.jpg"
keywords: []
---

# ചൊറിച്ചിലും വെളുത്ത പൊടിയും മടുത്തോ? വെറും 10 രൂപയിൽ താരനെ തുരത്താം, ഇങ്ങനെ ചെയ്യൂ ...

> **Lead Summary:** ** **ഏത് പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തലയിലെ താരൻ. ആത്മവിശ്വാസം തകർക്കുന്നതിനൊപ്പം മുടികൊഴിച്ചിലിനും മുഖക്കുരുവിനും ഇത് പ്രധാന കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനവും ശുചിത്വമില്ലായ്മയുമാണ് പലപ്പോഴും താരൻ വരാൻ കാരണമാകുന്നത്.

## Article Content

** **ഏത് പ്രായക്കാരെയും ഒരുപോലെ അലട്ടുന്ന വലിയൊരു പ്രശ്നമാണ് തലയിലെ താരൻ. ആത്മവിശ്വാസം തകർക്കുന്നതിനൊപ്പം മുടികൊഴിച്ചിലിനും മുഖക്കുരുവിനും ഇത് പ്രധാന കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനവും ശുചിത്വമില്ലായ്മയുമാണ് പലപ്പോഴും താരൻ വരാൻ കാരണമാകുന്നത്.

തലയിലെ താരൻ അകറ്റാൻ വിലകൂടിയ ഷാംപൂകൾ തേടി അലയുന്നവർക്കായി ഇതാ ചില നാടൻ പ്രയോഗങ്ങൾ. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ വില്ലനെ തുരത്താം.

ചെറുനാരങ്ങ നീര്: നാരങ്ങാനീര് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനുശേഷം കഴുകിക്കളയുന്നത് താരൻ കുറയ്ക്കാൻ സഹായിക്കും.

വേപ്പില വെള്ളം: ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുന്നത് തലയോട്ടിയിലെ അണുബാധകൾ നീക്കാൻ ഉത്തമമാണ്.

തൈരും ഉലുവയും: കുതിർത്ത ഉലുവ അരച്ച് തൈരിൽ ചേർത്ത് തലയിൽ തേയ്ക്കുന്നത് താരൻ മാറാനും മുടിക്ക് തിളക്കം നൽകാനും സഹായിക്കും.

കറ്റാർവാഴ: കറ്റാർവാഴയുടെ ജെൽ തലയിൽ പുരട്ടുന്നത് തലയോട്ടിയിലെ ചൊറിച്ചിൽ മാറ്റാൻ സഹായിക്കും.

ആപ്പിൾ സിഡെർ വിനഗർ: തുല്യ അളവിൽ വെള്ളവും വിനഗറും ചേർത്ത് തലയോട്ടിയിൽ സ്പ്രേ ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയുന്നത് തലയോട്ടിയിലെ pH ബാലൻസ് നിലനിർത്താനും താരൻ അകറ്റാനും സഹായിക്കും.

ബേക്കിംഗ് സോഡ: നനഞ്ഞ മുടിയിൽ അല്പം ബേക്കിംഗ് സോഡ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുന്നത് മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഉത്തമമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342706/how-to-get-rid-of-dandruff)