---
title: "അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 21-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി,  അന്വേഷണം ഊർജിതം "
english_title: "Complaint alleges 21-year-old woman was abducted after throwing chilli powder in her mother and brother's eyes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342704/Complaint-alleges-21-year-old-woman-was-abducted-after-throwing-chilli-powder-in-her-mother-and-brother-eyes"
published_at: "2026-02-18T16:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69959a8f5b4e0_kidnapped.jpg"
keywords: []
---

# അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 21-കാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി,  അന്വേഷണം ഊർജിതം 

> **Lead Summary:** **പൂനെ: ( **[www.truevisionnews.com]** ) **മഹാരാഷ്ട്രയിലെ പൂനെയിൽ അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 21-കാരിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇവർ മൂവരും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. വഴിയിൽ വെച്ച് തടഞ്ഞുനിർത്തിയ സംഘം മുളകുപൊടി ഉപയോഗിച്ച് ആക്രമണം നടത്തുകയും പെൺകുട്ടിയെ ബലമായി കടത്തിക്കൊണ്ടുപോവുകയുമായിരുന്നു.

## Article Content

**പൂനെ: ( **[www.truevisionnews.com]** ) **മഹാരാഷ്ട്രയിലെ പൂനെയിൽ അമ്മയുടെയും സഹോദരന്റെയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 21-കാരിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകിട്ട് നാല് മണിയോടെ ഇവർ മൂവരും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യവേയാണ് ആക്രമണം ഉണ്ടായത്. വഴിയിൽ വെച്ച് തടഞ്ഞുനിർത്തിയ സംഘം മുളകുപൊടി ഉപയോഗിച്ച് ആക്രമണം നടത്തുകയും പെൺകുട്ടിയെ ബലമായി കടത്തിക്കൊണ്ടുപോവുകയുമായിരുന്നു.

സംഭവത്തിൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സഹോദരങ്ങളായ സാഹിർ ഹാരൂൺ ഷെയ്ഖ്, അയാൻ ഹാരൂൺ ഷെയ്ഖ് എന്നിവരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342704/Complaint-alleges-21-year-old-woman-was-abducted-after-throwing-chilli-powder-in-her-mother-and-brother-eyes)