---
title: "പഠിക്കാൻ പറഞ്ഞത് വിനയായി....! കൈവിറച്ചില്ല ,  മാഹരാഷ്ട്രയിൽ പതിനഞ്ചുകാരന്‍ ബന്ധുവിനെ തലക്കടിച്ച് കൊന്നു, മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു "
english_title: "Fifteen-year-old boy beheads relative in Maharashtra"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342702/fifteen-year-old-boy-beheads-relative-in-maharashtra-new-"
published_at: "2026-02-18T15:55:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995946b51baf_crime.jpg"
keywords: []
---

# പഠിക്കാൻ പറഞ്ഞത് വിനയായി....! കൈവിറച്ചില്ല ,  മാഹരാഷ്ട്രയിൽ പതിനഞ്ചുകാരന്‍ ബന്ധുവിനെ തലക്കടിച്ച് കൊന്നു, മൃതദേഹം സോഫക്കടിയിൽ ഒളിപ്പിച്ചു 

> **Lead Summary:** പാൽഗർ: കൊടുംക്രൂരത ... പതിനഞ്ചുകാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വാസൈയിലാണ് നാടിനെ നടുക്കിയ സംഭവം .

## Article Content

പാൽഗർ: കൊടുംക്രൂരത ... പതിനഞ്ചുകാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. മഹാരാഷ്ട്രയിലെ വാസൈയിലാണ് നാടിനെ നടുക്കിയ സംഭവം .

ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ്(60) കൊല്ലപ്പെട്ടത്. സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

പ്രകോപിതയായ ദുർഗ അനന്തരവനെ ശകാരിക്കുകയും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തിൽ ശാസിക്കുകയും ചെയ്തു. പിന്നാലെ രോഷാകുലനായ കുട്ടി ബന്ധുവിനെ കയ്യിൽ കിട്ടിയ മുളവടി ഉപയോഗിച്ച് നിരവധി തവണ തലക്കടിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി സുഹൃത്തുമായി ചേർന്ന് മൃതദേഹം സോഫയുടെ അടിയിൽ ഒളിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയെ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാൽ ദുർഗയുടെ മകൾ നടത്തിയ അന്വഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.

തുടർന്ന് പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. മൂന്ന് മണിക്കൂറോളം നീണ്ട പരിശ്രത്തിനൊടുവിലാണ് സംഘത്തിന് അകത്ത് കടക്കാനായത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342702/fifteen-year-old-boy-beheads-relative-in-maharashtra-new-)