---
title: "ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി അയ്യപ്പഭക്തർ"
english_title: "Sabarimala pilgrims were dropped off in the forest area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342694/sabarimala-pilgrims-were-dropped-off-in-the-forest-area"
published_at: "2026-02-18T15:30:00+05:30"
category: "Pathanamthitta"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69958dbdbae56_tru11.jpg"
keywords: []
---

# ശബരിമല തീർത്ഥാടകരെ വനമേഖലയിൽ ഇറക്കിവിട്ടു; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതിയുമായി അയ്യപ്പഭക്തർ

> **Lead Summary:** **പത്തനംതിട്ട: [[truevisionnews.com] ] **ശബരിമല തീർത്ഥാടകരെ വനമേഖലയോട് ചേർന്ന വിജനമായ പാതയിൽ രാത്രിയിൽ ഇറക്കിവിട്ടതായി കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ഗുരുതര പരാതി. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത കൊല്ലം സ്വദേശികളായ പതിമൂന്നംഗ തീർത്ഥാടക സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായത്.

## Article Content

**പത്തനംതിട്ട: [[truevisionnews.com] ] **ശബരിമല തീർത്ഥാടകരെ വനമേഖലയോട് ചേർന്ന വിജനമായ പാതയിൽ രാത്രിയിൽ ഇറക്കിവിട്ടതായി കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ഗുരുതര പരാതി. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത കൊല്ലം സ്വദേശികളായ പതിമൂന്നംഗ തീർത്ഥാടക സംഘത്തിനാണ് ഈ ദുരനുഭവമുണ്ടായത്.

നിശ്ചിത സ്റ്റാൻഡിൽ ഇറക്കുന്നതിന് പകരം വയോധികരും കുട്ടികളും അടങ്ങുന്ന സംഘത്തെ നിലയ്ക്കൽ ബസ് സ്റ്റാൻഡിന് ഏകദേശം ഒരു കിലോമീറ്റർ അകലെ വനമേഖലയിൽ ബസിൽ നിന്നും നിർബന്ധപൂർവ്വം ഇറക്കിവിടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സുരക്ഷിതമല്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടതിനെത്തുടർന്ന് വന്യമൃഗശല്യമുള്ള മേഖലയിലൂടെ ഇവർക്ക് ഏറെ ദൂരം നടക്കേണ്ടി വന്നു. തീർത്ഥാടകർ തങ്ങളുടെ ദുരനുഭവം ദൃശ്യങ്ങളിൽ പകർത്തി പുറത്തുവിട്ടിട്ടുണ്ട്.

പിന്നീട് മറ്റൊരു വാഹനം വിളിച്ചുവരുത്തിയാണ് സംഘത്തിന് യാത്ര തുടരാനായത്. സംഭവത്തിൽ കെഎസ്ആർടിസി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ച ചൂണ്ടിക്കാട്ടി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന് പരാതി നൽകാൻ ഒരുങ്ങുകയാണ് തീർത്ഥാടകർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342694/sabarimala-pilgrims-were-dropped-off-in-the-forest-area)