---
title: "ചൂട് ഒന്ന് തണുപ്പിക്കാൻ....! ഒരു കഷ്ണം ബീറ്റ്റൂട്ട് മതി, വെറെെറ്റി സംഭാരം ഉണ്ടാക്കാം "
english_title: "beetroot sambaram recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342693/beetroot-sambaram-recipe"
published_at: "2026-02-18T15:26:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69958d1c9b2ef_beetroot_sambaram.jpg"
keywords: []
---

# ചൂട് ഒന്ന് തണുപ്പിക്കാൻ....! ഒരു കഷ്ണം ബീറ്റ്റൂട്ട് മതി, വെറെെറ്റി സംഭാരം ഉണ്ടാക്കാം 

> **Lead Summary:** **( **[www.truevisionnews.com]** ) **കൊടുംചൂടത്ത് സാധാരണ വെള്ളത്തോടൊപ്പം തണുത്ത എന്തെങ്കിലും കുടിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സമയത്ത് ഫ്രഷ് ജ്യുസും സംഭാരവും ഒക്കെ കുടിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ വ്യത്യസ്തമായ ബീറ്റ്റൂട്ട് സംഭാരം ഒന്ന് ട്രെെ ചെയ്ത് നോക്കിയാലോ? ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബീറ്റ്റൂട്ട് സംഭാരം. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

## Article Content

**( **[www.truevisionnews.com]** ) **കൊടുംചൂടത്ത് സാധാരണ വെള്ളത്തോടൊപ്പം തണുത്ത എന്തെങ്കിലും കുടിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സമയത്ത് ഫ്രഷ് ജ്യുസും സംഭാരവും ഒക്കെ കുടിക്കുന്നത് വളരെ നല്ലതാണ്. അത്തരത്തിൽ വ്യത്യസ്തമായ ബീറ്റ്റൂട്ട് സംഭാരം ഒന്ന് ട്രെെ ചെയ്ത് നോക്കിയാലോ? ശരീരത്തിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് ബീറ്റ്റൂട്ട് സംഭാരം. ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ**

*ബീറ്റ്റൂട്ട് - ഒരെണ്ണം*

*മോര് - ഒരു ഗ്ലാസ് അല്ലെങ്കിൽ പുളിയുള്ള തൈര് രണ്ട് ഗ്ലാസ്*

*ഇഞ്ചി - ഒരു ചെറിയ കഷ്ണം*

*പച്ചമുളക് - രണ്ട്*

*നാരങ്ങാനീര് - രണ്ട് ടീസ്പൂൺ*

*കറിവേപ്പില - ഒരു തണ്ട്*

*പുതിന - നാല് ഇല (വേണമെങ്കിൽ മാത്രം)*

*ഉപ്പ് - ആവശ്യത്തിന്*

*വെള്ളം - ഒന്നര ഗ്ലാസ്*

**തയ്യാറാക്കുന്ന വിധം**

ആദ്യം ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞ് രണ്ട് സ്പൂൺ തെെരും വെള്ളവും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില, പുതിന, കുറച്ച് നാരങ്ങാനീര്, ആവശ്യത്തിന് ഉപ്പ്, വെള്ളം എന്നിവ ചേ‌ർത്ത് വീണ്ടും അരച്ചെടുക്കണം. ഇനി ഈ മിശ്രിതം അരിച്ചെടുത്ത് മോരിലോ തെെരിലോ ചേർത്ത് യോജിപ്പിക്കാം. ശേഷം ആവശ്യത്തിന് വെള്ളവും ചേർക്കാം. നല്ല കിടിലൻ ബീറ്റ്റൂട്ട് സംഭാരം റെഡി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342693/beetroot-sambaram-recipe)