---
title: "ആനയുടെ ജഡം 32 കഷ്ണങ്ങളായി മുറിച്ച സംഭവം: ഡിഎഫ്ഒയ്‌ക്കെതിരെ വനംവകുപ്പിന്റെ കർശന നടപടി"
english_title: "The incident of cutting open the body of an elephant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342681/the-incident-of-cutting-open-the-body-of-an-elephant"
published_at: "2026-02-18T15:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699588955129a_tru10.jpg"
keywords: []
---

# ആനയുടെ ജഡം 32 കഷ്ണങ്ങളായി മുറിച്ച സംഭവം: ഡിഎഫ്ഒയ്‌ക്കെതിരെ വനംവകുപ്പിന്റെ കർശന നടപടി

> **Lead Summary:** **ഒഡിഷ: [[truevisionnews.com]]** ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ച് കടത്തിയ സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

## Article Content

**ഒഡിഷ: [[truevisionnews.com]]** ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിൽ ചത്ത ആനയുടെ ജഡം വെട്ടിമുറിച്ച് കടത്തിയ സംഭവത്തിൽ ബാലിഗുഡ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് വനംവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ബെൽഗർ റേഞ്ചിൽ ചത്ത ആനയുടെ ശരീരം 32 കഷ്ണങ്ങളാക്കി മുറിച്ച് അയൽജില്ലയിൽ കുഴിച്ചുമൂടിയ വിവരം പുറത്തുവന്നതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടായത്. ഈ ക്രൂരകൃത്യം മറച്ചുവെക്കാനും തെളിവുകൾ നശിപ്പിക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ കൂട്ടുനിന്നത് ഗൗരവകരമായ വീഴ്ചയാണെന്ന് അധികൃതർ വിലയിരുത്തുന്നു.

സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ അനാസ്ഥ കാട്ടിയതിനും, ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് കൃത്യസമയത്ത് റിപ്പോർട്ട് നൽകാത്തതിനുമാണ് ഡിഎഫ്ഒ ഘനശ്യാം മഹാന്തയോട് വിശദീകരണം തേടിയിരിക്കുന്നത്.

പ്രതികളെ പിടികൂടുന്നതിലോ മരണകാരണം കണ്ടെത്തുന്നതിലോ ഉദ്യോഗസ്ഥൻ ഫലപ്രദമായ ഇടപെടൽ നടത്തിയില്ലെന്ന് വനം-പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അയച്ച നോട്ടീസിൽ കുറ്റപ്പെടുത്തുന്നു.

15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ഡിഎഫ്ഒയ്‌ക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342681/the-incident-of-cutting-open-the-body-of-an-elephant)