---
title: "സഞ്ജുവിന് ഇത്തവണയും നിരാശ; ഓപ്പണർമാരായി അഭിഷേകും ഇഷാനും തന്നെ, പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് പിയൂഷ് ചൗള"
english_title: "Abhishek and Ishan to open in T20 World Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342673/abhishek-and-ishan-to-open-in-t20-world-cup"
published_at: "2026-02-18T14:37:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995818e299f1_tru8.jpg"
keywords: []
---

# സഞ്ജുവിന് ഇത്തവണയും നിരാശ; ഓപ്പണർമാരായി അഭിഷേകും ഇഷാനും തന്നെ, പ്ലേയിംഗ് ഇലവൻ പ്രഖ്യാപിച്ച് പിയൂഷ് ചൗള

> **Lead Summary:** **[[truevisionnews.com] ] **ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം മാത്രം നിർദ്ദേശിച്ച് മുൻ താരം പിയൂഷ് ചൗള. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നൽകാതെയാണ് ചൗള തന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.

## Article Content

**[[truevisionnews.com] ] **ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിൽ ഒരേയൊരു മാറ്റം മാത്രം നിർദ്ദേശിച്ച് മുൻ താരം പിയൂഷ് ചൗള. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം നൽകാതെയാണ് ചൗള തന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചത്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന്റെ പ്രത്യേകതകൾ കണക്കിലെടുത്ത് സ്പിന്നർ കുൽദീപ് യാദവിന് പകരം പേസർ അർഷ്ദീപ് സിംഗിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ചൗളയുടെ പ്രധാന നിർദ്ദേശം.

അഹമ്മദാബാദിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ മൂന്ന് സ്പിന്നർമാരുടെ ആവശ്യം ഇല്ലെന്നും സ്പിന്നർമാർക്ക് ഇവിടെ വലിയ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാത്രിയിൽ മഞ്ഞുവീഴ്ച  ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷാൻ കിഷനും ഓപ്പണിംഗിൽ അഭിഷേക് ശർമ്മയും തന്നെ വേണമെന്നാണ് ചൗളയുടെ പക്ഷം. അഭിഷേകിന്റെ നിലവിലെ ഫോമിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നെതർലൻഡ്‌സിനെതിരായ മത്സരം താരത്തിന് ഫോം വീണ്ടെടുക്കാനുള്ള സുവർണ്ണാവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൂപ്പർ 8 പോരാട്ടങ്ങൾക്ക് മുന്നോടിയായി ടീമിൽ അനാവശ്യ മാറ്റങ്ങൾ വരുത്തരുതെന്നും, അപ്രതീക്ഷിത പരിക്കുകൾ ഇല്ലെങ്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിലും ഇതേ ടീമിനെ തന്നെ നിലനിർത്തണമെന്നും പിയൂഷ് ചൗള നിർദ്ദേശിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342673/abhishek-and-ishan-to-open-in-t20-world-cup)