---
title: "പറ്റിച്ചത് അമ്മയെ, ലക്ഷ്യം പിഞ്ചുകുഞ്ഞ്....!  ലേബർ റൂമിൽ നിന്ന് കുഞ്ഞുമായി കടന്നുകളഞ്ഞു, സ്ത്രീകളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി"
english_title: "Baby swept from labor room, found by police within hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342671/baby-swept-from-labor-room-found-by-police-within-hours"
published_at: "2026-02-18T14:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995805a876ae_baby.jpg"
keywords: []
---

# പറ്റിച്ചത് അമ്മയെ, ലക്ഷ്യം പിഞ്ചുകുഞ്ഞ്....!  ലേബർ റൂമിൽ നിന്ന് കുഞ്ഞുമായി കടന്നുകളഞ്ഞു, സ്ത്രീകളെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി

> **Lead Summary:** **ന്യൂഡൽഹി: **ഡൽഹിയിലെ അംബേദ്കർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി.

## Article Content

**ന്യൂഡൽഹി: **ഡൽഹിയിലെ അംബേദ്കർ ആശുപത്രിയിൽ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തി.

ആശുപത്രിയിലെ ലേബർ റൂമിൽ വെച്ച് അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം കുഞ്ഞുമായി കടന്നുകളഞ്ഞ രണ്ട് സ്ത്രീകളെയാണ് മണിക്കൂറുകൾക്കുള്ളിൽ ഡൽഹി പോലീസ് വലയിലാക്കിയത്.

ഡൽഹി-മീററ്റ് എക്സ്പ്രസ് വേയിൽ വെച്ച് നടത്തിയ തിരച്ചിലിലാണ് 40 വയസ്സുള്ള പ്രതിയെയും കൂട്ടുപ്രതിയായ 20 വയസ്സുകാരി അഹിർബൻ സക്സേനയെയും പോലീസ് പിടികൂടിയത്.

ആശുപത്രി അധികൃതരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കൾക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342671/baby-swept-from-labor-room-found-by-police-within-hours)