---
title: "നിസാന്‍ 'ഗ്രാവൈറ്റ്' പുറത്തിറക്കി, വില 5.65 ലക്ഷം മുതല്‍"
english_title: "Seven-seater MPV 'Gravite' launched"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342662/seven-seater-mpv-gravite-launched"
published_at: "2026-02-18T14:01:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995794f84cbd_car.jpg"
keywords: []
---

# നിസാന്‍ 'ഗ്രാവൈറ്റ്' പുറത്തിറക്കി, വില 5.65 ലക്ഷം മുതല്‍

> **Lead Summary:** **കൊച്ചി : **നിസാന്റെ ഏഴ് സീറ്റര്‍ എംപിവി 'ഗ്രാവൈറ്റ്' പുറത്തിറക്കി . 5.65 ലക്ഷം രൂപയാണ് പ്രാരംഭ വില. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്‍പ്പെടെ 30ലധികം സുരക്ഷാ സവിശേഷതകളോടെയാണ് നിസാന്‍ ഗ്രാവൈറ്റ് എത്തുന്നത്.

## Article Content

**കൊച്ചി : **നിസാന്റെ ഏഴ് സീറ്റര്‍ എംപിവി 'ഗ്രാവൈറ്റ്' പുറത്തിറക്കി . 5.65 ലക്ഷം രൂപയാണ് പ്രാരംഭ വില. 6 എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയുള്‍പ്പെടെ 30ലധികം സുരക്ഷാ സവിശേഷതകളോടെയാണ് നിസാന്‍ ഗ്രാവൈറ്റ് എത്തുന്നത്.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഗ്രാവൈറ്റിലുള്ളത്. 72 എച്ച്പി കരുത്തും പരമാവധി 96 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന എന്‍ജിന്‍ 5 സ്പീഡ് മാനുവല്‍, 5 സ്പീഡ് എഎംടി ട്രാന്‍സ്മിഷനോട് കൂടിയാണ് എത്തുന്നത്.

ഇന്ധനക്ഷമത എഎംടിയില്‍ ലിറ്ററിന് 19.6 കിലോമീറ്ററും മാന്വല്‍ വാഹനത്തില്‍ ലിറ്ററിന് 19.3 കിലോമീറ്ററുമാണ്. മികച്ചതും ആകര്‍ഷകവുമായ ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ ലുക്കിലെത്തുന്ന ഗ്രാവൈറ്റ് ഫോറസ്റ്റ് ഗ്രീന്‍, ഒനിക്‌സ് ബ്ലാക്ക്, ബ്ലേഡ് സില്‍വര്‍, സ്റ്റോം വൈറ്റ്, മെറ്റാലിക് ഗ്രേ എന്നിങ്ങനെ 5 കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

ചെന്നൈയിലെ നിസാന്‍ പ്ലാന്റിലാണ് ഗ്രാവൈറ്റ് നിര്‍മിക്കുന്നത്. കൂടുതല്‍ സൗകര്യപ്രദവും അത്യാധുനിക സാങ്കേതിക വിദ്യയും ഉള്‍പ്പെടുത്തി ലിമിറ്റഡ് എഡിഷന്‍ ഗ്രാവൈറ്റും ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിസാന്റെ സുസ്ഥിരമായ വളര്‍ച്ചാ ഘട്ടത്തിന്റെ തുടക്കമാണ് ഗ്രാവൈറ്റ് ലോഞ്ചെന്നു മിഡില്‍ ഈസ്റ്റ്, കെഎസ്എ, സിഎഎസ് എന്നീ പ്രദേശങ്ങളുടെ ഡിവിഷണല്‍ വൈസ് പ്രസിഡണ്ടും ഇന്ത്യ പ്രസിഡണ്ടുമായ തിയറി സബാഗ് പറഞ്ഞു.

ഗ്രാവൈറ്റ് ഒരു ഉല്‍പ്പന്നം എന്നതിലുപരി ഇന്ത്യയുടെ മൊബിലിറ്റി അഭിലാഷങ്ങളുമായി പൊരുത്തപ്പെടുന്ന വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മ്മിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ സൗരഭ് വത്സ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342662/seven-seater-mpv-gravite-launched)