---
title: "ചായക്കട സ്റ്റൈലിൽ സ്വാദിഷ്ടമായ കല്ലുമ്മക്കായ നിറച്ചത്; വീട്ടിലും തയാറാക്കാം ഈ മലബാർ സ്പെഷ്യൽ"
english_title: "How to prepare Kallumkkaya stuffed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342654/how-to-prepare-kallumkkaya-stuffed"
published_at: "2026-02-18T13:50:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6995772c6d8f9_tru77.jpg"
keywords: []
---

# ചായക്കട സ്റ്റൈലിൽ സ്വാദിഷ്ടമായ കല്ലുമ്മക്കായ നിറച്ചത്; വീട്ടിലും തയാറാക്കാം ഈ മലബാർ സ്പെഷ്യൽ

> **Lead Summary:** മലബാറിലെ വൈകുന്നേരങ്ങളെ രുചികരമാക്കുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് കല്ലുമ്മക്കായ കൊണ്ടുള്ള പലഹാരങ്ങൾ.**

## Article Content

മലബാറിലെ വൈകുന്നേരങ്ങളെ രുചികരമാക്കുന്ന പ്രധാന വിഭവങ്ങളിലൊന്നാണ് കല്ലുമ്മക്കായ കൊണ്ടുള്ള പലഹാരങ്ങൾ.**

ആവശ്യമായ സാധനങ്ങൾ:**

*കല്ലുമ്മക്കായ: 20-25 എണ്ണം*

*പച്ചരി: 2 കപ്പ് (കുതിർത്തത്)*

*തേങ്ങ ചിരകിയത്: 1 കപ്പ്*

*ചെറിയ ഉള്ളി: 5-6 എണ്ണം*

*പെരുംജീരകം: 1 ടീസ്പൂൺ*

*ഉപ്പ്: പാകത്തിന്*

*വറുക്കാൻ: വെളിച്ചെണ്ണ, മുളകുപൊടി, മഞ്ഞൾപ്പൊടി**
*

തയ്യാറാക്കുന്ന വിധം:**

കുതിർത്ത പച്ചരി വെള്ളം അധികം ചേർക്കാതെ തേങ്ങ, ചെറിയ ഉള്ളി, പെരുംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ചപ്പാത്തി മാവിനേക്കാൾ അല്പം കൂടി അയഞ്ഞ പരുവത്തിലായിരിക്കണം.

കല്ലുമ്മക്കായയുടെ തോട് പൊളിക്കാതെ വശങ്ങളിലെ നാരുകൾ നീക്കം ചെയ്ത് വൃത്തിയാക്കുക. ഒരു കത്തി ഉപയോഗിച്ച് തോട് മെല്ലെ വിടർത്തുക. വിടർത്തിയ കല്ലുമ്മക്കായയുടെ ഉള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന അരിമാവ് സ്പൂൺ ഉപയോഗിച്ച് നിറയ്ക്കുക.

മാവ് പുറത്തേക്ക് അല്പം തള്ളി നിൽക്കുന്ന രീതിയിൽ വേണം നിറയ്ക്കാൻ. മാവ് നിറച്ച കല്ലുമ്മക്കായ ഒരു ഇഡ്ഡലി പാത്രത്തിൽ വെച്ച് 20-30 മിനിറ്റ് നന്നായി ആവിയിൽ വേവിച്ചെടുക്കുക. വെന്തുകഴിഞ്ഞാൽ കല്ലുമ്മക്കായ പുറത്തെടുത്ത് ചൂടാറാൻ അനുവദിക്കുക.

ശേഷം തോട് നീക്കം ചെയ്ത് വെന്ത മാവോടു കൂടിയ കല്ലുമ്മക്കായ മാറ്റിവെക്കാം.മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കുറച്ച് വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി കല്ലുമ്മക്കായയിൽ പുരട്ടുക.

ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയിട്ട്, മസാല പുരട്ടിയ കല്ലുമ്മക്കായ തിരിച്ചും മറിച്ചുമിട്ട് നല്ല ചുവപ്പുനിറമാകുന്നതുവരെ വറുത്തെടുക്കുക.

*
*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342654/how-to-prepare-kallumkkaya-stuffed)