---
title: "കാമഭ്രാന്തിന് ഇരയായത് 13 വയസ്സുകാരി....! യുഎസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്,  വോഡേല യശസ്വി കോട്ടപ്പള്ളി പിടിയിൽ "
english_title: "Indian man arrested in US for sexual assault"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/342635/indian-man-arrested-in-us-for-sexual-assault-"
published_at: "2026-02-18T12:43:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699566fc57d72_arrest.jpg"
keywords: []
---

# കാമഭ്രാന്തിന് ഇരയായത് 13 വയസ്സുകാരി....! യുഎസിൽ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്,  വോഡേല യശസ്വി കോട്ടപ്പള്ളി പിടിയിൽ 

> **Lead Summary:** **ന്യൂജേഴ്‌സി: ** യുഎസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ വോഡേല യശസ്വി കോട്ടപ്പള്ളി പിടിയിലായി.

## Article Content

**ന്യൂജേഴ്‌സി: ** യുഎസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരനായ വോഡേല യശസ്വി കോട്ടപ്പള്ളി പിടിയിലായി.

13 വയസ്സിൽ താഴെയുള്ള കുട്ടിയെ ഉപദ്രവിച്ചു എന്ന ഗുരുതരമായ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിന് പുറമെ മോഷണം, പൊതുസ്ഥലത്ത് ക്രമസമാധാന ലംഘനം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്  ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അനധികൃതമായി യുഎസിൽ കഴിഞ്ഞുവരികയായിരുന്നു വോഡേല യശസ്വി എന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിൽ ഇമിഗ്രേഷൻ വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും യുഎസ് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/342635/indian-man-arrested-in-us-for-sexual-assault-)